Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 24
    Breaking:
    • ഇന്ത്യ-ജി.സി.സി സ്വതന്ത്ര വ്യാപാര കരാർ: പ്രവാസികൾക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും വൻ നേട്ടങ്ങൾക്ക് വഴിയൊരുങ്ങുന്നു
    • മലപ്പുറം വലിയ വിവേചനം നേരിടുന്നു, ജനസംഖ്യാനുപതികമായി ജില്ലകള്‍ പുനര്‍ക്രമീകരിക്കണം: പി എം എ സലാം
    • ‘ചതിച്ചതാര് ?ചന്തു തന്നെ’ ചേര്‍ത്തു പിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു, ബേപ്പൂരിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പി വി അന്‍വര്‍
    • കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
    • മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടീന് തീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    രണ്ടര വർഷത്തെ കാത്തിരിപ്പ്; ഗാസയിലെ ആ കുരുന്നുകൾ അമ്മമാരുടെ ചാരത്തേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/04/2026 Gaza Happy News Palestine World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ– വെടിയൊച്ചകൾക്കിടയിൽ വേർപിരിയേണ്ടി വന്ന അമ്മമാരും മക്കളും രണ്ടര വർഷത്തിന് ശേഷം ഗാസയുടെ മണ്ണിൽ വീണ്ടും ഒന്നിച്ചു. 2023 നവംബറിൽ അൽ ശിഫ ആശുപത്രിയിൽ നിന്ന് ജീവൻ രക്ഷിക്കാനായി ഈജിപ്തിലേക്ക് മാറ്റിയ 11 കുഞ്ഞുങ്ങളാണ് തിങ്കളാഴ്ച മാതാപിതാക്കളുടെ അരികിലേക്ക് മടങ്ങിയെത്തിയത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൗത്യത്തിലൂടെയായിരുന്നു യുദ്ധം തകർത്ത കുടുംബങ്ങളുടെ ഈ വൈകാരിക പുനസ്സമാഗമം.
    ​
    ഗാസയിലെ അൽ ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെയാണ് അന്ന് വെന്റിലേറ്ററിലായിരുന്ന 29 നവജാത ശിശുക്കളെ ഈജിപ്തിലേക്ക് മാറ്റിയത്. അതിർത്തികൾ അടച്ചതിനാൽ മാതാപിതാക്കൾക്ക് കൂടെപ്പോകാൻ അനുവാദമുണ്ടായിരുന്നില്ല. ഈജിപ്തിൽ ചികിത്സയിലിരിക്കെ ഏഴ് കുഞ്ഞുങ്ങൾ മരണത്തിന് കീഴടങ്ങിയിരുന്നു. ബാക്കിയുള്ളവരിൽ നിന്നുമാണ് 11 പേർ ഇപ്പോൾ തിരികെ എത്തിയത്.

    തിരികെയെത്തിയ കുരുന്നുകളിൽ ബിസാൻ എന്ന പെൺകുഞ്ഞും അവളുടെ അമ്മ സന്ദസ് അൽ കുർദും തമ്മിലുള്ള കൂടിക്കാഴ്ച കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിച്ചു. തന്റെ പിഞ്ചുകുഞ്ഞിനെ ഒന്ന് തൊടാനോ ലാളിക്കാനോ രണ്ടര വർഷമായി സന്ദസിന് സാധിച്ചിരുന്നില്ല. ബിസാൻ ജനിച്ച ദിവസം തന്നെ സഹോദരി ഹബീബ ഉൾപ്പെടെ പത്ത് കുടുംബാംഗങ്ങൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
    ​വെളുത്ത വസ്ത്രമണിഞ്ഞു വന്ന ബിസാന് പക്ഷേ തന്റെ അമ്മയെ തിരിച്ചറിയാനായില്ല. അപരിചിതത്വം ഭയന്ന് മാറിനിന്ന മകളെ മിഠായികളും ബലൂണും നൽകി കയ്യിലെടുക്കാൻ ശ്രമിക്കുകയായിരുന്നു ആ മാതാപിതാക്കൾ. ഇന്നവൾക്ക് പുതിയൊരു ജന്മമാണ്, മകൾക്ക് നഷ്ടപ്പെട്ടതെല്ലാം ഞാൻ തിരിച്ചുനൽകുമെന്ന് സന്ദസ് വിതുമ്പലോടെ പറഞ്ഞു.

    കുഞ്ഞുങ്ങൾ തിരിച്ചെത്തിയെങ്കിലും ഗാസയിലെ തകർന്ന ആരോഗ്യരംഗം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അത്യന്താപേക്ഷിതമായ 52 ശതമാനം മരുന്നുകളും 75 ശതമാനം ഉപകരണങ്ങളും ഗാസയിൽ ലഭ്യമല്ലെന്ന് അൽ ശിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സെൽമിയ വ്യക്തമാക്കി.
    ​

    യുഎസ് മധ്യസ്ഥതയിൽ ഒക്ടോബറിൽ ഉണ്ടായ കരാറിനെത്തുടർന്ന് റഫ അതിർത്തി തുറന്നതോടെയാണ് ഈ ദൗത്യം സാധ്യമായത്. സ്വന്തം വീടുകൾ തകർന്നതിനാൽ മടങ്ങിയെത്തിയ കുഞ്ഞുങ്ങളുമായി ടെന്റുകളിലേക്കാണ് മിക്ക മാതാപിതാക്കളും പോയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    childerem childrens return to parents Gaza Palestine
    Latest News
    ഇന്ത്യ-ജി.സി.സി സ്വതന്ത്ര വ്യാപാര കരാർ: പ്രവാസികൾക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും വൻ നേട്ടങ്ങൾക്ക് വഴിയൊരുങ്ങുന്നു
    24/08/2026
    മലപ്പുറം വലിയ വിവേചനം നേരിടുന്നു, ജനസംഖ്യാനുപതികമായി ജില്ലകള്‍ പുനര്‍ക്രമീകരിക്കണം: പി എം എ സലാം
    24/08/2026
    ‘ചതിച്ചതാര് ?ചന്തു തന്നെ’ ചേര്‍ത്തു പിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു, ബേപ്പൂരിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പി വി അന്‍വര്‍
    24/08/2026
    കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
    24/08/2026
    മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടീന് തീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം
    24/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.