ലണ്ടന്‍ – അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും ഗാസ മുനമ്പിലും നടത്തിയിരുന്ന വ്യോമ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തലിനും മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനുമുള്ള കരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ പത്തിനാണ് ഗാസയില്‍ അവസാന വ്യോമനിരീക്ഷണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 2023 ഡിസംബര്‍ മുതല്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് നടത്തിയ വ്യോമനിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇസ്രായിലി ബന്ദികളെ ഹമാസ് പാർപ്പിച്ച സ്ഥലങ്ങള്‍ കണ്ടെത്താനായിരുന്നു.
ഗാസയിലെ സാധാരണക്കാര്‍ക്കും ബന്ദികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെല്ലാം വലിയ ആശ്വാസമാണ് വെടിനിര്‍ത്തല്‍ നൽകിയതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോണ്‍ ഹീലി പറഞ്ഞു. ഗാസയിലേക്കുള്ള മാനുഷിക സഹായം ഉടനടി പുനരാരംഭിക്കുന്നതിനൊപ്പം, എല്ലാ ബന്ദികളുടെ മോചനം സമാധാനത്തിന്റെ ആദ്യ ചുവടുവെപ്പുകളാണെന്ന് ജോണ്‍ ഹീലി കൂട്ടിചേർത്തു.