മോസ്‌കോ – ഗാസയിൽ ഇസ്രായിൽ വംശഹത്യ തടയുന്നതിൽ പരാജയപ്പെട്ട
യു.എന്‍ രക്ഷാ സമിതിക്ക് എതിരെ റഷ്യന്‍ വിദേശ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ഇത് വളരെയേറെ ദുഃഖകരമാണെന്നാണ് റഷ്യന്‍ വിദേശ മന്ത്രാലയം വിശേഷിപ്പിച്ചത്. ഗാസയിൽ ഇസ്രായിലി നടത്തുന്ന വംശഹത്യ വളരെയേറെ ആശങ്ക പടർത്തുന്നതാണെന്നും മാത്രമല്ല ഇത് വെടിനിർത്തൽ ചർച്ചകളിൽ നിന്ന് വിട്ടുമാറുന്നതിന്റെ തെളിവാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗാസയിൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണം വലിയ പരിഭ്രാന്തിയാണ് ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം പത്തു ലക്ഷം ജനങ്ങൾ ഇപ്പോഴും ഗാസയിൽ തന്നെ തുടരുന്നുണ്ട്. അതിനാൽ തന്നെ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണം നിരവധി പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകും. അത് മാനുഷിക പരിഗണനയെ കൂടുതൽ വഷളാക്കുമെന്നും റഷ്യന്‍ വിദേശ മന്ത്രാലയ വക്താവ് മരിയ സഖാരോവ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം യു.എന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയം അമേരിക്ക വിറ്റോ ചെയ്തതിന് പിന്നാലെയാണ് റഷ്യ രംഗത്തെത്തിയത്. 15 കൗൺസിൽ അംഗങ്ങളിൽ 14 രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചപ്പോൾ അമേരിക്ക മാത്രമായിരുന്നു എതിർത്തത്.