Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 24
    Breaking:
    • കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസ്സുകാരനായ മകനെയും കാണാനില്ലെന്ന് പരാതി
    • യെമൻ ചരിത്രത്തിൽ ആദ്യം: വിദേശ, പ്രവാസികാര്യ മന്ത്രിയായി വനിതക്ക് നിയമനം
    • വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണം: പ്രത്യാഘാതം ഗുരുതരമാകുമെന്ന് സൗദി; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്
    • പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: വെള്ളിയാഴ്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് മോഡി, ഒറ്റ ദിവസം രണ്ടു വീഡിയോയുമായി കേന്ദ്രം
    • പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യെമൻ ചരിത്രത്തിൽ ആദ്യം: വിദേശ, പ്രവാസികാര്യ മന്ത്രിയായി വനിതക്ക് നിയമനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2026 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഏദൻ: യെമൻ വിദേശ, പ്രവാസികാര്യ മന്ത്രിയായി അഫ്ര്റാഹ് അൽസൗബയെ നിയമിച്ച് പ്രസിഡന്റ് ഉത്തരവിറക്കി. യെമന്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അഫ്റാഹ്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ഈ പുതിയ നിയമനം. പുതിയ മാറ്റങ്ങളോടെ ബദർ ബാസൽമയെ ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രിയായും ഡോ. അഹദ് ജഅ്സൂസിനെ തദ്ദേശ ഭരണ മന്ത്രിയായും നിയമിച്ചിട്ടുണ്ട്.

    ഇതുവരെ പ്രധാനമന്ത്രി തന്നെയാണ് വിദേശ, പ്രവാസികാര്യ മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നിലവിൽ വന്ന യെമൻ സർക്കാരിൽ ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രിയായിരുന്ന അഫ്ര്റാഹ്, ആ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയായിരുന്നു. 2015-ന് ശേഷം യെമൻ മന്ത്രിസഭയിലേക്ക് ഒരു വനിതയുടെ ആദ്യ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതുഭരണം, കോർപ്പറേറ്റ് ഭരണം, സാമ്പത്തിക വികസനം എന്നീ മേഖലകളിൽ 25 വർഷത്തിലേറെ പരിചയസമ്പത്തുള്ള വിദഗ്ദ്ധയാണ് അഫ്ര്റാഹ് അൽസൗബ. ദാതാക്കളുമായുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലും അന്താരാഷ്ട്ര സഹകരണത്തിലും യെമനിലെ മുൻനിര വ്യക്തിത്വങ്ങളിൽ ഒരാളായ ഇവർ, ദാതാക്കളുടെ വാഗ്ദാനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പരിഷ്കരണ നയങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് യൂണിറ്റിന്റെ ഡയറക്ടറായും മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിൽ ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി (IMF), സൗദി വികസന പുനർനിർമ്മാണ പ്രോഗ്രാം തുടങ്ങിയ അന്താരാഷ്ട്ര പങ്കാളികളും യെമൻ സർക്കാരും തമ്മിലുള്ള ഉയർന്നതല ഏകോപനത്തിന് ഇവർ നേതൃത്വം നൽകി.

    ദേശീയ പരിവർത്തന കാലഘട്ടത്തിൽ സമഗ്ര ദേശീയ സംവാദ സമ്മേളനത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും ഭരണഘടനാ കരട് തയ്യാറാക്കൽ സമിതി അംഗമായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. മാനുഷിക ദുരിതാശ്വാസ, വികസന പ്രോഗ്രാമുകളിൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയും വിവിധ അന്താരാഷ്ട്ര വേദികളിൽ യെമനെ പ്രതിനിധീകരിക്കുകയും ചെയ്ത അഫ്ര്റാഹ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റുമായി (USAID) ചേർന്ന് ജനാധിപത്യം, ദാരിദ്ര്യ നിർമ്മാർജ്ജനം, കമ്മ്യൂണിറ്റി വികസനം എന്നീ മേഖലകളിലും അനുഭവം നേടിയിട്ടുണ്ട്.

    സൻആ സർവകലാശാലയിൽ നിന്ന് ഫാർമസിയിൽ ബിരുദം നേടിയ അഫ്ര്റാഹ്, സൻആ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും മലേഷ്യയിലെ കെബാങ്സാൻ സർവകലാശാലയിൽ നിന്ന് കമ്മ്യൂണിറ്റി ഹെൽത്ത് ആൻഡ് ഹെൽത്ത് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Afrah Al soubah Expatriates Yemen
    Latest News
    കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസ്സുകാരനായ മകനെയും കാണാനില്ലെന്ന് പരാതി
    24/07/2026
    യെമൻ ചരിത്രത്തിൽ ആദ്യം: വിദേശ, പ്രവാസികാര്യ മന്ത്രിയായി വനിതക്ക് നിയമനം
    24/07/2026
    വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണം: പ്രത്യാഘാതം ഗുരുതരമാകുമെന്ന് സൗദി; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്
    24/07/2026
    പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: വെള്ളിയാഴ്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് മോഡി, ഒറ്റ ദിവസം രണ്ടു വീഡിയോയുമായി കേന്ദ്രം
    24/07/2026
    പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു
    24/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.