ഹനോയ്– വിയറ്റ്നാമിലെ തെക്കൻ ബിസിനസ്സ് കേന്ദ്രമായ ഹോ ചി മിൻ സിറ്റിയിൽ തീപിടുത്തം. ഹോ ചി മിൻ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ, രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. പുക ശ്വസിച്ചാണ് എട്ട് പേരും മരിച്ചതെന്നാണ് റിപ്പോർട്ട്.
അഞ്ച് നിലകളുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഞായറാഴ്ച വൈകിട്ടാണ് തീപിടുത്തമുണ്ടായത്. രക്ഷപ്പെടുന്നതിന്റെ ഭാഗമായി ആളുകൾ മുകളിലെ നിലയിൽ നിന്നും ചാടിയതായും പ്രദേശവാസികൾ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group