Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 14
    Breaking:
    • വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്‌ദുൽ ജബ്ബാർ മദീനി
    • സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
    • അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    • വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    • ഓട്ടമത്സരത്തിനിടെ ഓസ്ട്രേലിയൻ വനിതാ താരത്തിന്റെ മലവിസർജനം, ട്രാക്കിൽ ആകെ പരന്നിട്ടും മത്സരം നിർത്തിയില്ല, വിമർശനം രൂക്ഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഈജിപ്തിൽ വസ്ത്ര ഫാക്ടറിയിൽ വൻ അഗ്‌നിബാധ: എട്ടു മരണം, 35 പേർക്ക് പരുക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/09/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Egypt fire accident
    രക്ഷാപ്രവർത്തനം നടത്തുന്ന സിവിൽ ഡിഫൻസ് ഓഫീസർമാർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ– ഈജിപ്തിലെ വസ്ത്ര ഫാക്ടറിയിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ എട്ടു പേർ മരിച്ചു. 35 പേർക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ ഗർബിയ ഗവർണറേറ്റിലെ പ്രധാന വ്യാവസായിക കേന്ദ്രമായ അൽമഹല്ല അൽകുബ്‌റയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നും അത് കെട്ടിടത്തിന്റെ മുകൾ നിലയിലെ ബോയിലർ പൊട്ടിത്തെറിക്കാൻ കാരണമായതായും സുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അപകടത്തിൽ കെട്ടിടം ഭാഗികമായി തകർന്നു.

    പൂർണമായും സജ്ജീകരിച്ച 26 ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് അയച്ചതായും പരുക്കേറ്റവരെ അൽമഹല്ല ജനറൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ചികിത്സയിലാണ്. സിവിൽ ഡിഫൻസ് യൂണിറ്റുകൾ വൈകുന്നേരം വരെ രക്ഷാപ്രവർത്തനം തുടർന്നു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്. ചുറ്റുമുള്ള പ്രദേശം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ അധികൃതർ ഏകോപിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൂന്ന് പേരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഇപ്പോഴും ശ്രമിക്കുകയാണ്. അവരുടെ അവസ്ഥ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവർത്തനത്തിടെ ഏതാനും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മരിച്ചതായി തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരുക്കേറ്റവരിൽ ഒരാൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. എട്ട് പേർ ആശുപത്രിയിൽ തുടരുകയാണന്നും ബാക്കിയുള്ളവർ വീട്ടിലേക്ക് മടങ്ങിയതായും ഗവർണറുടെ ഓഫീസ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dress Factory Egypt fire accident Latest
    Latest News
    വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്‌ദുൽ ജബ്ബാർ മദീനി
    14/09/2026
    സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
    14/09/2026
    അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    14/09/2026
    വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    14/09/2026
    ഓട്ടമത്സരത്തിനിടെ ഓസ്ട്രേലിയൻ വനിതാ താരത്തിന്റെ മലവിസർജനം, ട്രാക്കിൽ ആകെ പരന്നിട്ടും മത്സരം നിർത്തിയില്ല, വിമർശനം രൂക്ഷം
    14/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version