Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 13
    Breaking:
    • യുവാവിനു നേരെ ആക്രമണം; നടപടികള്‍ സ്വീകരിച്ച് പോലീസ്
    • ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; മൂന്നാം ക്ലാസ്സുകാരൻ്റെ ഉത്തരക്കടലാസിലെ സന്ദേശത്തിന് അഭിനന്ദനമറിയിച്ച് മന്ത്രി
    • വ്യാജ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിച്ച് തട്ടിപ്പ്; മൂന്നംഗ സംഘം അറസ്റ്റില്‍
    • സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്ന ന്യൂയോർക്ക് പ്രഖ്യാപനം; ഐക്യരാഷ്ട്രസഭയിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം
    • ഖത്തറിലെ ആക്രമണം പരാജയപ്പെട്ടു; നെതന്യാഹുവിനെതിരെ ഇസ്രായിൽ മാധ്യമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഡെൻവറിൽ വിമാനത്തിന് തീപിടിച്ച സംഭവം; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അറിയിച്ച് അധികൃതർ

    ബോയിങ് 737 മോഡൽ വിമാനമായ അമേരിക്കൻ എയർലൈൻ ഫ്ലൈറ്റ് 3023 വിമാനം പറന്നുയരാൻ ഒരുങ്ങുവേ ടയർ പൊട്ടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്
    ചെറിയാൻ പുവൂBy ചെറിയാൻ പുവൂ28/07/2025 World America Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡെൻവർ– അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ച സംഭവത്തിൽ, യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അറിയിച്ച് അധികൃതർ. വിമാനത്തിൽ ഉണ്ടായിരുന്നത് 173 യാത്രക്കാരും ആറ് ജീവനക്കാരും ആയിരുന്നു. ഒരാൾക്ക് മാത്രമായിരുന്നു അപകടത്തിൽ പരിക്കേറ്റത്. എന്നാൽ പരിക്ക് നിസാരമാണെന്നും വിശദമായ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ പറഞ്ഞു.

    ജൂലൈ 26 ശനിയാഴ്ച ഡെൻവറിൽ നിന്ന് മിയാമിയിലേക്ക് പോകേണ്ടിയിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിനാണ് തീപിടിച്ചത്. അപകടം ഉണ്ടായതിനെ തുടർന്ന് യാത്രക്കാരെ അടിയന്തര സ്ലൈഡുകളിലൂടെ ഒഴിപ്പിച്ചു. പറന്നുയരാൻ ഒരുങ്ങുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടുകയും തുടർന്ന് എഞ്ചിന്റെ ഭാ​ഗത്തായി തീപിടിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് അടിയന്തിര സ്ലൈഡുകളിലൂടെ യാത്രക്കാരെ ഒഴിപ്പിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബോയിങ് 737 മോഡൽ വിമാനമായ അമേരിക്കൻ എയർലൈൻ ഫ്ലൈറ്റ് 3023 വിമാനം പറന്നുയരാൻ ഒരുങ്ങുവേ ടയർ പൊട്ടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്. തുടർന്ന് വിമാനം വേ​ഗതകുറക്കുകയും റൺവേയിൽ നിർത്തുകയുമായിരുന്നു. തീയണക്കുന്നതിനായുള്ള ഡെൻവർ വിമാനത്താവളത്തിലെ അ​ഗ്നിരക്ഷ വിഭാ​ഗത്തിന്റെ കൃത്യമായ ഇടപെടലൽ മൂലമാണ് വൻദുരന്തം ഒഴിവായത്.

    “എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കി, വിമാനം ഞങ്ങളുടെ മെയിന്റനൻസ് ടീം പരിശോധിക്കുന്നതിനായി റൺവേയിൽ നിന്ന് മാറ്റി,” എയർലൈൻസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. “ഞങ്ങളുടെ ടീം അംഗങ്ങളുടെ പ്രൊഫഷണലിസത്തിന് ഞങ്ങൾ നന്ദി പറയുന്നു, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു.” എന്നും എയർലൈൻസ് കൂട്ടിചേർത്തു.

    ശേഷം മറ്റൊരു വിമാനത്തിൽ എല്ലാ യാത്രക്കാർക്കും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുമ്പോൾ പല യാത്രക്കാരും തങ്ങളുടെ സാധനങ്ങൾ എടുത്തതായി ശ്രദ്ധയിൽപെട്ടെന്നും ഇത് സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും അധികൃതർ ആന്റണി ബ്രിക്ക്ഹൗസ് അഭിപ്രായപ്പെട്ടു.

    “യാത്രക്കാരെ ഒഴിപ്പിക്കുന്ന വേളയിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. നിങ്ങളുടെ മുന്നിലുള്ളതോ ഓവർഹെഡ് കമ്പാർട്ട്‌മെന്റിൽ നിന്നുള്ളതോ ആയ എന്തെങ്കിലും എടുക്കാൻ നിങ്ങൾ സമയം പാഴാക്കുകയാണ്, ആ സമയം ഒരു അപകടത്തിന് കാരണമായേക്കാം,” എംബ്രി-റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഫോറൻസിക് ലാബിന്റെ ഡയറക്ടർ ആന്റണി ബ്രിക്ക്ഹൗസ് മുമ്പ് യുഎസ്എ ടുഡേയോട് പറഞ്ഞിരുന്നു. “ഇത് കുഴപ്പങ്ങൾ ഉണ്ടാക്കുകയും സ്ലൈഡിന് കേടുപാടുകൾ വരുത്തി പ്രവർത്തനരഹിതമാക്കുകയും ചെയ്യാം… ഏറ്റവും പ്രധാനപ്പെട്ട കാര്യം ആ വിമാനത്തിൽ നിന്ന് എത്രയും വേഗം സ്വയം പുറത്തുകടക്കുക എന്നതാണ്.” അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Boeing denver Flight accident
    Latest News
    യുവാവിനു നേരെ ആക്രമണം; നടപടികള്‍ സ്വീകരിച്ച് പോലീസ്
    13/09/2025
    ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; മൂന്നാം ക്ലാസ്സുകാരൻ്റെ ഉത്തരക്കടലാസിലെ സന്ദേശത്തിന് അഭിനന്ദനമറിയിച്ച് മന്ത്രി
    13/09/2025
    വ്യാജ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിച്ച് തട്ടിപ്പ്; മൂന്നംഗ സംഘം അറസ്റ്റില്‍
    13/09/2025
    സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്ന ന്യൂയോർക്ക് പ്രഖ്യാപനം; ഐക്യരാഷ്ട്രസഭയിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം
    12/09/2025
    ഖത്തറിലെ ആക്രമണം പരാജയപ്പെട്ടു; നെതന്യാഹുവിനെതിരെ ഇസ്രായിൽ മാധ്യമം
    12/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.