Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    • ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    • ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    • സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    • ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ബോണ്ടി ബീച്ച് ഹീറോ അഹ്‌മദിന് 25 ലക്ഷം ഡോളറിന്റെ ചെക്ക് കൈമാറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/12/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Ahmad Al Ahmad
    Share
    WhatsApp Facebook Twitter Telegram LinkedIn

    സിഡ്നി -ബോണ്ടി ബീച്ചിൽ ജൂതന്മാരുടെ ഹനുക്ക ആഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയ രണ്ടംഗ സംഘത്തിൽ ഒരാളെ അതിസാഹസികമായി കീഴ്പെടുത്തി നിരവധി പേരുടെ ജീവൻ രക്ഷിച്ച സിറിയൻ വംശജനായ ഓസ്ട്രേലിയൻ പൗരൻ അഹ്‌മദ് അൽഅഹ്‌മദിന് 25 ലക്ഷം ഓസ്ട്രേലിയൻ ഡോളറിന്റെ (16.5 ലക്ഷം അമേരിക്കൻ ഡോളർ) ചെക്ക് കൈമാറി. ജീവൻ രക്ഷിക്കാൻ സഹായിച്ച വീരകൃത്യത്തിന് അംഗീകാരമായിട്ടാണ് ജനകീയ സംഭാവന ശേഖരണ കാമ്പെയ്നിലൂടെ സമാഹരിച്ച വൻതുക അഹ്‌മദിന് കൈമാറിയത്. പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ സക്കറി ഡെറനോവ്‌സ്‌കി സെന്റ് ജോർജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഹ്‌മദിനെ സന്ദർശിച്ച് ചെക്ക് സമ്മാനിച്ചു.

    ചെക്ക് കൈമാറുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സക്കറി ഡെറനോവ്‌സ്‌കി തന്റെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ലോകമെമ്പാടുമുള്ള ഏകദേശം 43,000 ആളുകളുടെ സംഭാവനകളിൽ നിന്നാണ് പണം സ്വരൂപിച്ചതെന്ന് സക്കറി ഡെറനോവ്‌സ്‌കി വിശദീകരിച്ചു. ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഏതാനും തവണ വെടിയേറ്റ അഹ്‌മദ് അൽഅഹ്‌മദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭീമമായ തുകയുടെ ചെക്ക് ലഭിച്ചപ്പോൾ, ഞാൻ ഇത് അർഹിക്കുന്നുണ്ടോയെന്ന് അഹ്‌മദ് അൽഅഹ്‌മദ് ആരാഞ്ഞു. ഞാൻ ആളുകളെ രക്ഷിക്കുമ്പോൾ, ഞാൻ അത് എന്റെ ഹൃദയത്തിൽ നിന്നാണ് ചെയ്യുന്നത് – ഹനുക്ക ആഘോഷത്തിനിടെ നടന്ന ആക്രമണത്തെ പരാമർശിച്ച് അഹ്‌മദ് അൽഅഹ്‌മദ് പറഞ്ഞു.

    അഹ്‌മദ് അൽഅഹ്‌മദിന്റെ വീരകൃത്യം ഓസ്‌ട്രേലിയയിലും ആഗോള തലത്തിലും വ്യാപകമായി പ്രശംസിക്കപ്പെട്ടു. ധൈര്യവും ത്യാഗവും ഉൾക്കൊള്ളുന്ന വീരകൃത്യമായി പലരും ഇതിനെ വിശേഷിപ്പിച്ചു. ആളപായം കുറക്കാനും ജീവൻ രക്ഷിക്കാനും അഹ്‌മദിന്റെ ഇടപെടൽ സഹായിച്ചു. ഓസ്ട്രേലിയയിലെ സിഡ്നി ഉൾപ്പെടു ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ പ്രധാനമന്ത്രി ക്രിസ് മിൻസും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും അഹ്‌മദ് അൽഅഹ്‌മദിനെ ആശുപത്രിയിൽ സന്ദർശിച്ച് നന്ദിയും പ്രശംസയും അറിയിച്ചിരുന്നു.

    ഇന്ത്യൻ വംശജനും ഓസ്ട്രേലിയൻ പൗരനുമായ സാജിദ് അക്രമും മകൻ നവീദ് അക്റമും ബോണ്ടി ബീച്ചിൽ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നാൽപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമികളിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടാമൻ ഗുരുതരമായ പരിക്കുകളോടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ahmad Al Ahmad australia Bondi Beach
    Latest News
    ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    05/03/2026
    ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    05/03/2026
    ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    05/03/2026
    സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    05/03/2026
    ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.