Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
    • സൗദി രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് ക്ഷണം
    • ചുവപ്പണിഞ്ഞ് പാലക്കാട് വീണ്ടും, തൃശൂരിലും ഇടതു മുന്നേറ്റം, ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് ഫീൽഡ് സർവേ മൂന്നാം ഭാഗം
    • റിയാദില്‍ മലപ്പുറം സ്വദേശി നിര്യാതനായി
    • അലി ലാറിജാനി തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിച്ച മഹദ്‌വ്യക്തിത്വമായിരുന്നു; കാസെം ജലാലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഹോര്‍മുസില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഇറാന്‍ ബോട്ടുകള്‍ ആക്രമിക്കുമെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2026 World Iran USA 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് നാവിക ഉപരോധം തുടരുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഏതൊരു ബോട്ടിനും നേരെ വെടിവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ നാവികസേനയോട് ഉത്തരവിട്ടു. കടലിടുക്കില്‍ മൈന്‍ സ്വീപ്പര്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നിരട്ടിയാക്കാന്‍ ഉത്തരവിട്ടതായും ട്രംപ് സൂചിപ്പിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ മൈന്‍ സ്ഥാപിക്കുന്ന എല്ലാ ചെറിയ ബോട്ടുകളും വെടിവെച്ച് തകര്‍ക്കാന്‍ ഞാന്‍ യു.എസ് നാവികസേനയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു മടിയും വേണ്ട. ഇറാന്റെ മുഴുവന്‍ കപ്പലുകളും -159 കപ്പലുകള്‍- അമേരിക്ക മുക്കിയതിനാല്‍ കടലിന്റെ അടിത്തട്ടിലാണ്. ഞങ്ങളുടെ മൈന്‍ സ്വീപ്പിംഗ് കപ്പലുകള്‍ ഇപ്പോള്‍ കടലിടുക്ക് വൃത്തിയാക്കുകയാണ്. അവയുടെ പ്രവര്‍ത്തനം മൂന്നിരട്ടിയാക്കാന്‍ ഞാന്‍ ഇതിനാല്‍ അവരോട് കല്‍പ്പിക്കുന്നുവെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് എഴുതി.

    ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കക്കാണ്. യു.എസ് നാവികസേനയുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഹോര്‍മുസില്‍ പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല. ഇറാന്‍ ഒരു കരാറിലെത്തുന്നതുവരെ ഹോര്‍മുസ് കര്‍ശനമായി അടച്ചിട്ടിരിക്കുന്നു. ഇപ്പോഴത്തെ തങ്ങളുടെ നേതാവ് ആരാണെന്ന് മനസ്സിലാക്കാന്‍ ഇറാന്‍ വളരെ ബുദ്ധിമുട്ടുന്നു. യുദ്ധക്കളത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങുന്ന കടുത്ത വാദികളും, യഥാര്‍ഥത്തില്‍ മിതവാദികളല്ലാത്ത മിതവാദികളും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷം ഭ്രാന്തമാണെന്നും ട്രംപ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് മൈനുകള്‍ നീക്കം ചെയ്യാന്‍ ആറ് മാസം വരെ സമയമെടുക്കുമെന്ന് യു.എസ് പ്രതിരോധ വകുപ്പ് കണക്കാക്കുന്നു. ഇത് ആഗോള എണ്ണവിലയെ ബാധിക്കുമെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ പകുതിയോടെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ 1,400 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള അപകട മേഖല ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ എല്ലാ മൈനുകളും നീക്കം ചെയ്യുന്ന പ്രക്രിയയിലാണെന്ന് യു.എസ് പ്രസിഡന്റ് കഴിഞ്ഞ ആഴ്ച പറഞ്ഞു. എന്നാല്‍ ഇറാന്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. ഷിപ്പിംഗ് കമ്പനികള്‍ ജാഗ്രത പാലിക്കുകയും സുരക്ഷിതമായ ഷിപ്പിംഗ് റൂട്ടുകളെ കുറിച്ച് വ്യക്തത ആവശ്യപ്പെടുകയും ചെയ്യുന്നു. അതേസമയം, സംഘര്‍ഷത്തില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങള്‍ ഫെബ്രുവരി 28 ന് ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണത്തോടെ പൊട്ടിപ്പുറപ്പെട്ട യുദ്ധം അവസാനിപ്പിക്കാന്‍ കരാറിലെത്തിയാല്‍ കടലിടുക്ക് സുരക്ഷിതമാക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump hormus sea route
    Latest News
    ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
    27/04/2026
    സൗദി രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് ക്ഷണം
    27/04/2026
    ചുവപ്പണിഞ്ഞ് പാലക്കാട് വീണ്ടും, തൃശൂരിലും ഇടതു മുന്നേറ്റം, ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് ഫീൽഡ് സർവേ മൂന്നാം ഭാഗം
    27/04/2026
    റിയാദില്‍ മലപ്പുറം സ്വദേശി നിര്യാതനായി
    27/04/2026
    അലി ലാറിജാനി തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിച്ച മഹദ്‌വ്യക്തിത്വമായിരുന്നു; കാസെം ജലാലി
    27/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.