ബഗ്ദാദ്- തെക്കൻ ഇറാഖിലെ ബസ്റ പ്രവിശ്യയിലെ ഖോർ അൽസുബൈർ ജില്ലയിലെ രാസവള ഫാക്ടറിയിൽ അമോണിയ വാതക ചോർച്ചയെ തുടർന്ന് രണ്ട് പേർ മരണപ്പെടുകയും 90 പേർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്തതായി പ്രാദേശിക അധികൃതർ റിപ്പോർട്ട് ചെയ്തു. ശ്വാസതടസ്സമുണ്ടായി ആശുപത്രികളിൽ പ്രവേശിപ്പിച്ചരിൽ വളം പ്ലാന്റിലെ തൊഴിലാളികളും പരിസര പ്രദേശങ്ങളിലെ താമസക്കാരും ഉൾപ്പെടുന്നതായി ബസ്റ പ്രവിശ്യയിലെ ഖോർ അൽസുബൈർ ജില്ലാ മേയർ അബ്ബാസ് മാഹിർ പറഞ്ഞു. മിക്ക കേസുകളും നിസ്സാരമാണ്. ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മറ്റ് ചില കേസുകൾ കൂടുതൽ മെഡിക്കൽ വിലയിരുത്തലിനും ചികിത്സക്കുമായി അൽസുബൈർ ആശുപത്രിയിലേക്ക് മാറ്റി.
പ്ലാന്റ് പൂർണ്ണമായും ഒഴിപ്പിക്കാനും അകത്ത് കുടുങ്ങിയ എല്ലാ തൊഴിലാളികളെയും രക്ഷിക്കാനും സിവിൽ ഡിഫൻസ് ടീമുകൾക്ക് കഴിഞ്ഞതായി അബ്ബാസ് മാഹിർ കൂട്ടിച്ചേർത്തു. സംഭവം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതായി അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







