മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടം പതിനായിരക്കണക്കിന് ടണ്‍ സൈനിക ഉപകരണങ്ങള്‍ ഇസ്രായിലില്‍ എത്തിച്ചു. 870 ചരക്കു വിമാനങ്ങളിലും 144 കപ്പലുകളിലുമായി ഒരു ലക്ഷം ടണ്‍ സൈനിക ഉപകരണങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കിടെ അമേരിക്ക ഇസ്രായിലില്‍ എത്തിച്ചത്. ഡസന്‍ കണക്കിന് കാറ്റര്‍പില്ലര്‍ ഡി-9 ബുള്‍ഡോസറുകളും ഡൈനൈന്‍ കവചിത ബുള്‍ഡോസറുകളും അടക്കമുള്ള സൈനിക ഉപകരണങ്ങളാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരോധനം നീക്കി ഇസ്രായിലിന് നല്‍കിയത്.

Read More

ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കലും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ജൂലൈ 28, 29 തീയതികളില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് നടക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.

Read More