തിരുവന്തപുരം– കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം കേരള സര്‍വകലാശാല സെനറ്റ് ഹാളിലും കൂടി സ്ഥാപിച്ചു. രാജ്ഭവന് അകത്തെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍ വെച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരിക്കെയാണ് സര്‍വകലാശാല സെനറ്റ് ഹാളിലും ചിത്രം വച്ചത്. അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ആര്.എസ്.എസ് അനുകൂല സംഘടനയായ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ചിത്രം സ്ഥാപിച്ചത് മാറ്റണമെന്ന് സര്‍വകലാശാ രജിസ്ട്രാറും പോലീസും നിലപാടെടുത്തു. വിദ്യാര്‍ഥികളും ബി.ജെ.പി പ്രവര്‍ത്തകരും സ്ഥലത്ത് ഒരുമിച്ച് കൂടിയിട്ടുണ്ട്. സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളായ ഷിജുഖാനും പ്രമോദും വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്. ആര്.എസ്.എസ് നേതാവ് കാ ഭാ സുരേന്ദ്രന് പുസ്തക പ്രകാശനവും ഈ ചടങ്ങില്‍ നടക്കുന്നുണ്ട്. സംഘഷ സാധ്യത മുന്നില്‍ കണ്ട് കനത്ത സുരക്ഷയാണ് സെനറ്റ് ഹാളിനും പുറത്തും പോലീസ് ഒരുക്കിയിരിക്കുന്നത്.