Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 17
    Breaking:
    • വോട്ട് ചോരി: ‘ഒരടി പിന്നോട്ടില്ല’, മോദിയും അമിത് ഷായും നിർദേശിച്ചതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചുവെന്ന് രാഹുൽ ഗാന്ധി
    • കലാഭവൻ നവാസിന്റെ വേർപാടിൽ ആലുവയിലെ വീട് സന്ദർശിച്ച് അബ്ദുസമദ് സമദാനി; ഉമ്മയുടെ ഓർമകളിൽ വൈകാരിക നിമിഷങ്ങൾ
    • ഒരു കോടി രൂപയുടെ സ്വർണക്കുഴമ്പുമായി സൗദിയിൽ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി പിടിയിൽ
    • ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദിയ
    • ബ്രൂക്ലിനിൽ വെടിവയ്പ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Technology

    ടെസ്‌ല ഹ്യൂമനോയ്ഡ് പദ്ധതി മേധാവി ഇന്ത്യക്കാരന്‍; ഇലോണ്‍ മസ്‌കിന്റെ ഇഷ്ടക്കാരനായി തമിഴ്‌നാട്ടിലെ അശോക് മാറിയതെങ്ങിനെ?

    ഗിണ്ടി, കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം.
    അശ്‌റഫ് തൂണേരിBy അശ്‌റഫ് തൂണേരി11/06/2025 Technology Articles World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അശോക് എള്ളുസ്വാമി ടെസ്്‌ല മേധാവി ഇലോണ്‍ മസ്‌കിനൊപ്പം ഒരു ചടങ്ങില്‍ ഫോട്ടോ: അമേരിക്കന്‍ ബസാര്‍ ഓണ്‍ലൈന്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    തന്റെ സോഫ്റ്റ് വെയര്‍ ടീമിനെ ശക്തിപ്പെടുത്താന്‍ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് 2015 നവംബര്‍ 20-ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ (അന്നത്തെ ട്വിറ്റര്‍) ഒരു അറിയിപ്പ് പ്രസിദ്ധീകരിക്കുന്നു. അന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് അപേക്ഷകരെത്തി. അവയില്‍ നിന്ന് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടതാകട്ടെ വളരെ കുറച്ചും. അക്കൂട്ടത്തില്‍ ചിലരെ അഭിമുഖത്തിന് വിളിച്ചു. ആദ്യമായി അഭിമുഖത്തിനെത്തിയത് ഒരിന്ത്യക്കാരന്‍. വെറും സാധാരണ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളെജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഒരാള്‍. അതായിരുന്നു ചെന്നൈ സ്വദേശി അശോക് എള്ളുസ്വാമി. ടെസ്ല ഓട്ടോപൈലറ്റ് ടീമിലേക്ക് അന്ന് നിയമിക്കുമ്പോള്‍ താന്‍ അഭിമുഖം നടത്തിയ ആദ്യ വ്യക്തി എള്ളുസ്വാമിയാണെന്ന് മസ്‌ക് ഈയ്യിടെ പങ്കുവെച്ചു, 2025 ജൂണ്‍ 2 ന് മറ്റൊരു എക്‌സ് പോസ്റ്റിലൂടെ. ”9 വര്‍ഷം മുമ്പുള്ള ഈ ട്വീറ്റിലൂടെയാണ് ഞാന്‍ ടെസ്ലയില്‍ ഓട്ടോപൈലറ്റ്, (ഇപ്പോഴത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്) ടീം ആരംഭിച്ചത്. ഇപ്പോള്‍ ടീമിനെ നയിക്കുന്ന അശോകിനെയാണ് ആണ് ഞാന്‍ ആദ്യമായി അഭിമുഖം നടത്തിയത്. ഒപ്റ്റിമസിനെ നയിച്ച മിലാനും വളരെ നേരത്തെ തന്നെ ചേര്‍ന്ന ഒരാളാണ്. ടെസ്ല എ.എയിലെ പ്രധാന ആളുകളില്‍ പലരും തുടക്കം മുതല്‍ തന്നെ അവിടെ ഉണ്ടായിരുന്നു.”- പഴയ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് മസ്‌ക് വ്യക്തമാക്കി.

    ചെന്നൈയില്‍ നിന്ന് പെന്‍സില്‍വാനിയയിലേക്ക്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇലോണ്‍ മസ്‌കിന്റെ വൈദ്യുത കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതി തലപ്പത്ത് നിയമിക്കപ്പെടുന്ന ഇന്ത്യക്കാരനായി മാറിയ അശോക് എള്ളുസ്വാമി തമിഴ്‌നാട് സ്വദേശി. ഇപ്പോള്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്നു. ജനനം ചെന്നൈയിലായിരുന്നു. ഗിണ്ടിയില്‍, അണ്ണാ സര്‍വ്വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് 2009-ല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. 2013-ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ, പിറ്റ്‌സ്ബര്‍ഗിലുള്ള കാര്‍ണിഗെ മെലണ്‍ സര്‍വകലാശാലയില്‍ നിന്ന് റോബോട്ടിക് സിസ്റ്റംസ് ഡെവലപ്മെന്റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

    ടെസ്ലയില്‍ ചേരുന്നതിന് മുമ്പ് വാബ്‌കോ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റംസില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു. ജര്‍മ്മന്‍ വാഹന ഭീമനായ ഫോക്സ്വാഗണ്‍ ഇലക്ട്രോണിക് റിസര്‍ച്ച് ലാബില്‍ ഗവേഷണ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ അശോക് ഫോക്സ്വാഗണിന്റെ ഓട്ടോണമസ് ഡ്രൈവിംഗ് ഡിവിഷന് നല്‍കിയ ഒരു മികച്ച പ്രോജക്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെസ്്‌ല ഒപ്റ്റിമസ് റോബോട്ട് പ്രൊജക്ട് മേധാവി മിലന്‍ കൊവാക്കിന്റെ രാജിയെത്തുടര്‍ന്നാണ് എള്ളുസ്വാമി ആ ചുമതലയില്‍ കൂടി നിയമിക്കപ്പെടുന്നത്.
    2014 ല്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ടെസ്ലയില്‍ ചേര്‍ന്നു. 2019 മുതല്‍ ടെസ്ല ഓട്ടോപൈലറ്റ് സോഫ്റ്റ്വെയറിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം ടെസ്്ല എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിഭാഗത്തിന്റെ സോഫ്റ്റ്വെയര്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നേടി. നിര്‍മ്മിത ബുദ്ധി (എ.ഐ)കേന്ദ്രിത പദ്ധതികളില്‍ മികച്ച സംഭാവന നല്‍കി. ടെസ്ലയില്‍ ടീം പെര്‍സെപ്ഷന്‍, ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍, ഫ്‌ളീറ്റ്-ലേണിംഗ്, മോഷന്‍ പ്ലാനിംഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിസ്തുലമായ സംഭാവനകളര്‍പ്പിച്ചതോടെ കമ്പനിയുടെ മികച്ച മേധാവികളിലൊരാളായി. ഇലോണ്‍ മസ്‌കുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം ജീവനക്കാരിലൊരാളാണ്. 335 ബില്യണ്‍ ആസ്തിയുടെ ഉടമയായ, ഈ വര്‍ഷവും ലോകത്തെ ഏറ്റവും വലിയ ധനികനായി ബ്ലുംബര്‍ഗ് ബില്യണേഴ്‌സ് സൂചികയില്‍ അടയാളപ്പെടുത്തപ്പെട്ട ഇലോണ്‍ മസ്‌കുമായി അടുത്ത് പ്രവര്‍ത്തിച്ച അനുഭവം അശോക് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
    ”എല്ലാ ആഴ്ചയും അദ്ദേഹത്തെ കാണും. ഭാവി വളരെ നേരത്തെ പ്രവചിക്കാന്‍ കഴിയുന്ന ഒരു വലിയ വിദഗ്ധനാണെന്നാണ് എനിക്ക് മനസ്സിലായത്. ആഴ്ചയില്‍ 80 മുതല്‍ 90 വരെ മണിക്കൂറുകള്‍ ശരിക്കും കഠിനാധ്വാനം ചെയ്യുന്ന ഒരാള്‍. അത്തരമൊരാളിനു വേണ്ടി ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്ത് റിസ്‌കുമെടുക്കാന്‍ ഭയപ്പെടാത്ത ഒരാളാണ്. നല്ല തമാശക്കാരനും. നിങ്ങള്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തുകയോ ഇടപെടുകയോ ചെയ്താല്‍ അത് മനസ്സിലാവും.” കഴിഞ്ഞ മാസം യൂട്യൂബര്‍ ഗോപിനാഥുമായുള്ള ഒരു പോഡ്കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു. മസ്‌ക് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രധാന ജീവനക്കാരിലൊരാളായി അശോകിനേയും കാണുന്നു.

    ഇരട്ടപദവിയുമായി പുതിയ ലക്ഷ്യങ്ങളിലേക്ക്

    മനുഷ്യനെപ്പോലെയുള്ള ഹ്യൂമനോയിഡുകള്‍, റോബോട്ടുകള്‍ എന്നിവ വികസിപ്പിക്കുക എന്നതായിരുന്നു 2021ല്‍ ആരംഭിച്ച ടെസ്ലയുടെ ഒപ്റ്റിമസ് പദ്ധതി ലക്ഷ്യമിട്ടത്. 2025-മുതല്‍ ആഭ്യന്തര ഫാക്ടറി ഉപയോഗത്തിനായി ആയിരക്കണക്കിന് യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുന്നു. 2026-ഓടെ ഒപ്റ്റിമസ് ഹ്യൂമനോയിഡിന്റെ വിശാലമായ വാണിജ്യ ലഭ്യത ലക്ഷ്യമിട്ടാണ് ടെസ്ല പ്രവര്‍ത്തിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
    ടെസ്്‌ല ഒപ്റ്റിമസ് റോബോട്ട് പ്രൊജക്ട് മേധാവി മിലന്‍ കൊവാക്ക് തീരുമാനം പുറംലോകത്തെ അറിയിച്ചപ്പോള്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താന്‍ രാജിവെച്ചതെന്ന് സൂചിപ്പിച്ചു. ഒപ്പം ടെസ്ല വിടുന്നത് തന്റെ ജീവിതത്തിലെ ‘ഏറ്റവും കഠിനമായ തീരുമാനം’ ആണെന്നും എക്‌സില്‍ ചൂണ്ടിക്കാട്ടി. അതേസമയം ടെസ്ലയില്‍ ഒരു ദശാബ്ദത്തിലേറെ പരിചയസമ്പത്തുമായി ഇന്ത്യക്കാരനായ അശോക് എള്ളുസ്വാമി ഓട്ടോപൈലറ്റ്, ഒപ്റ്റിമസ് ടീമുകളെ നയിക്കുന്ന ഇരട്ട പദവിയോടെ കൂടുതല്‍ ശോഭിക്കാനിരിക്കുകയുമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ashok elluswamy Chennai Elon Musk India indian american Tamil Nadu Tesla
    Latest News
    വോട്ട് ചോരി: ‘ഒരടി പിന്നോട്ടില്ല’, മോദിയും അമിത് ഷായും നിർദേശിച്ചതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചുവെന്ന് രാഹുൽ ഗാന്ധി
    17/08/2025
    കലാഭവൻ നവാസിന്റെ വേർപാടിൽ ആലുവയിലെ വീട് സന്ദർശിച്ച് അബ്ദുസമദ് സമദാനി; ഉമ്മയുടെ ഓർമകളിൽ വൈകാരിക നിമിഷങ്ങൾ
    17/08/2025
    ഒരു കോടി രൂപയുടെ സ്വർണക്കുഴമ്പുമായി സൗദിയിൽ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി പിടിയിൽ
    17/08/2025
    ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദിയ
    17/08/2025
    ബ്രൂക്ലിനിൽ വെടിവയ്പ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
    17/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.