ഓരോ മൂന്ന് അല്ലെങ്കിൽ ആറ് മാസം കൂടുമ്പോൾ എ.ഐ സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമുക്ക് എത്രവേഗം അത് ഉൾക്കൊള്ളാൻ കഴിയും എന്നതാണ് ചോദ്യം. എ.ഐ പുരോഗമിക്കുന്നതിനനുസരിച്ച് സ്വയം നവീകരിച്ചില്ലെങ്കിൽ ചിലർക്കെങ്കിലും ജോലി നഷ്ടമാകും.
നമുക്കെല്ലാം സുപരിചിതമായ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. സമീപകാലത്ത്, യൂട്യൂബിലെ കണ്ടന്റ് ക്രിയേഷന് ഒരു പ്രധാന വരുമാന മാര്ഗമായി മാറിയിരിക്കുന്നു. ഒട്ടേറെ വ്യക്തികള് യൂട്യൂബില് സ്ഥിരം കണ്ടന്റ് ക്രിയേറ്റര്മാരായി പ്രവര്ത്തിക്കുന്നു, വൈവിധ്യമാര്ന്ന ഉള്ളടക്കങ്ങള് നിര്മിച്ച് പങ്കുവെക്കുന്നു. ഇവരില് പലര്ക്കും യൂട്യൂബ് മികച്ച വരുമാനം നല്കുന്നുണ്ട്. എന്നാല്, ഇപ്പോള് യൂട്യൂബ് ഒരു സുപ്രധാന നയമാറ്റത്തിന് ഒരുങ്ങുകയാണ്, ഇത് കണ്ടന്റ് ക്രിയേറ്റര്മാരെ മൊത്തത്തില് ബാധിക്കും. ജൂലൈ 15 മുതല് ഈ പുതിയ നയം പ്രാബല്യത്തില് വരും.