ജിദ്ദ- യെമനിലെ ഹൂത്തികൾക്കെതിരായ വ്യോമാക്രമണങ്ങളിൽ പാകിസ്ഥാൻ യുദ്ധവിമാനങ്ങളും പങ്കാളികളാകുന്നതായി റിപ്പോർട്ട്. മുതിർന്ന പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. യെമനിലേക്ക് നേരിട്ട്…
Browsing: Yemen Conflict
ഏദൻ- യെമനിലെ താഇസിൽ സായുധ സേന നടത്തിയ ശക്തമായ ആക്രമണത്തിൽ നാല് ഇറാൻ മിസൈൽ, ഡ്രോൺ വിദഗ്ധർ കൊല്ലപ്പെട്ടതായി യെമൻ സായുധ സേന അറിയിച്ചു.കഴിഞ്ഞ 72 മണിക്കൂറിനിടെ…
സൗദി അറേബ്യക്കുള്ള പിന്തുണ ആവര്‍ത്തിച്ച യു.എ.ഇ, യെമനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയിലും യെമനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ യു.എ.ഇയുടെ പങ്കിനെ കുറിച്ച് അതില്‍ അടങ്ങിയിരിക്കുന്ന ഗുരുതരമായ കൃത്യതയില്ലായ്മകളിലും യു.എ.ഇ അഗാധമായ ഖേദം പ്രകടിപ്പിച്ചു
ഇന്നു പുലര്‍ച്ചെ മധ്യഇസ്രായിലില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണ ശ്രമം. യെമനിലെ ഹൂത്തികള്‍ മധ്യഇസ്രായിലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഇസ്രായിലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂത്തി ഗ്രൂപ്പ് അറിയിച്ചു.
പശ്ചിമ യെമനിലെ അല്‍ഹുദൈദ, റാസ് ഈസ, സലീഫ് തുറമുഖങ്ങളിലെ ഹൂത്തി ലക്ഷ്യങ്ങളും റാസ് കതീബ് വൈദ്യുതി നിലയവും ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഡസന്‍ കണക്കിന് വിമാനങ്ങള്‍ ഹൂത്തി അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ച് നശിപ്പിച്ചതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായില്‍ രാഷ്ട്രത്തിനും അതിന്റെ പൗരന്മാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഹൂത്തി ഭരണകൂടം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണങ്ങള്‍ നടന്നത്.

