ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അധികാര പരിധി സംബന്ധിച്ച ഇസ്രായിലിന്റെ അപ്പീലുകള്‍ പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകള്‍ റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷ ഐ.സി.സി ജഡ്ജിമാര്‍ നിരാകരിച്ചു. നീതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര ജുഡീഷ്യറിയുടെ നിശ്ചയാദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു. ഫലസ്തീന് പ്രദേശങ്ങളില്‍ നടന്നതായി സംശയിക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ഐ.സി.സിയുടെ വിശാലമായ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷയും ജഡ്ജിമാര്‍ നിരാകരിച്ചതായി കോടതി വെബ്സൈറ്റ് പറയുന്നു.
Friday, March 13
Breaking:
- ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
- കുവൈത്തില്‍ നാടകങ്ങള്‍, സംഗീതകച്ചേരികള്‍, വിവാഹാഘോഷങ്ങള്‍ എന്നിവ നിരോധിച്ചു
- വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു
- പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്ന വേലക്കാരി അറസ്റ്റില്‍
- ഒരു മുസ്ലിം രാജ്യത്തെ ആക്രമിക്കാന്‍ മറ്റു മുസ്ലിം രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇറാന്
