Browsing: Umrah pilgrims

ഒന്നര മാസത്തിനിടെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15 മുതല്‍ മുഹറം 30 വരെയുള്ള കാലത്താണ് 109 രാജ്യങ്ങളില്‍ നിന്ന് ഇത്രയും തീര്‍ഥാടകര്‍ സൗദിയിലെത്തിയത്.

ലൈസന്‍സില്ലാത്ത കെട്ടിടങ്ങളില്‍ ഉംറ തീര്‍ഥാടകരെ പാര്‍പ്പിച്ച നാലു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി

നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്.

കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് 1.692 കോടിയിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി വിഷന്‍ 2030 പ്രൊഗ്രാമുകളിലൊന്നായ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്. 2022 നെ അപേക്ഷിച്ച് 2024 ല്‍ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 101 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം ഇതു വരെ വിദേശ തീര്‍ഥാടകര്‍ക്ക് 1,90,000 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 14 മുതലാണ് ഇത്തവണത്തെ ഉംറ സീസണ്‍ ആരംഭിച്ചത്. നുസുക് പ്ലാറ്റ്‌ഫോം വഴിയാണ് വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കുന്നത്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാനുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ നുസുക് ആപ്പ് വഴി വിദേശ, ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ദുല്‍ഹജ് 15 മുതല്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കാനും തുടങ്ങി. തീര്‍ഥാടകരുടെ അനുഭവത്തെ പിന്തുണക്കുന്ന നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ക്കൊപ്പം, എളുപ്പത്തില്‍ പെര്‍മിറ്റുകള്‍ ബുക്ക് ചെയ്യാനും ഇഷ്യൂ ചെയ്യാനും നുസുക് ആപ്പ് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു.