Browsing: Syria

വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ കത്തിച്ചുകൊണ്ട് ലോക മുസ്‌ലിംകളെ പ്രകോപിപ്പിച്ച സല്‍വാന്‍ മോമികയെ കൊലപ്പെടുത്തിയ 24 കാരനായ സിറിയന്‍ യുവാവ് ബശാര്‍ സക്കൂറിന്റെ ഫോട്ടോ സ്വീഡിഷ് സുരക്ഷാ വകുപ്പുകള്‍ പുറത്തുവിട്ടു

ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയുടെ പുനര്‍നിര്‍മ്മാണത്തിന് ഏകദേശം 216 ബില്യണ്‍ ഡോളര്‍ (19,22,400 കോടി ഇന്ത്യന്‍ രൂപ) വേണ്ടിവരുമെന്ന് ലോക ബാങ്ക്.

ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടിയോടനുബന്ധിച്ച്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഅയുമായും പ്രത്യേകം ചർച്ചകൾ നടത്തി.

അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ട് കാലത്തെ ഭരണത്തിനും 13 വർഷത്തെ ആഭ്യന്തരയുദ്ധത്തിനുമിടയിൽ സിറിയയിൽ 3 ലക്ഷത്തിലേറെ പേരെ കാണാതായതായി കാണാതായവർക്കായുള്ള ദേശീയ കമ്മിഷൻ (നാഷണൽ കമ്മിഷൻ ഫോർ മിസ്സിംഗ് പേഴ്സൺസ്) അറിയിച്ചു.

സൗദി അറേബ്യയും സിറിയയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി സിറിയൻ സാമ്പത്തിക, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് അൽ ശആറിന്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം ഇന്ന് റിയാദ് സന്ദർശിക്കുന്നു.

ഇസ്രായില്‍ ആക്രമണം അടക്കം സിറിയയിലെ എല്ലാ വൈദേശിക ഇടപെടലുകളും നിരാകരിക്കുന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാട് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ വ്യക്തമാക്കി.

ഇസ്രായില്‍ സിറിയയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായി സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഅ് ആരോപിച്ചു. ഇസ്രായിലിന്റെ പ്രവര്‍ത്തനങ്ങള്‍ അല്‍സുവൈദാ ഗവര്‍ണറേറ്റില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇസ്രായിലിനെ നേരിടുക അല്ലെങ്കില്‍ നമ്മുടെ ആഭ്യന്തര മുന്നണി പരിഷ്‌കരിക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ക്ക് മുന്നിലാണ് സിറിയ ഇപ്പോഴുള്ളത്. രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സിറിയന്‍ ജനത ഐക്യത്തോടെ നേരിടും. സിറിയ കുഴപ്പങ്ങള്‍ക്കുള്ള സ്ഥലമായിരിക്കില്ല. സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സിറിയയെ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിക്കുന്നു. ഡ്രൂസുകള്‍ രാഷ്ട്രത്തിന്റെ ഭാഗമാണ്. അവരുടെ സംരക്ഷണം രാഷ്ട്രത്തിന്റെ മുന്‍ഗണനയാണ്. അല്‍സുവൈദായില്‍ സുരക്ഷ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പ്രാദേശിക വിഭാഗങ്ങളെയും വിവേകമതികളെയും ഏല്‍പ്പിച്ചിട്ടുണ്ട്.