ഇസ്രായില് സിറിയയില് കുഴപ്പങ്ങള് സൃഷ്ടിക്കുന്നതായി സിറിയന് പ്രസിഡന്റ് അഹ്മദ് അല്ശറഅ് ആരോപിച്ചു. ഇസ്രായിലിന്റെ പ്രവര്ത്തനങ്ങള് അല്സുവൈദാ ഗവര്ണറേറ്റില് സ്ഥിതിഗതികള് കൂടുതല് വഷളാക്കി. ഇസ്രായിലിനെ നേരിടുക അല്ലെങ്കില് നമ്മുടെ ആഭ്യന്തര മുന്നണി പരിഷ്കരിക്കുക എന്നീ രണ്ട് ഓപ്ഷനുകള്ക്ക് മുന്നിലാണ് സിറിയ ഇപ്പോഴുള്ളത്. രാജ്യത്ത് കുഴപ്പങ്ങള് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സിറിയന് ജനത ഐക്യത്തോടെ നേരിടും. സിറിയ കുഴപ്പങ്ങള്ക്കുള്ള സ്ഥലമായിരിക്കില്ല. സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന് ഞങ്ങള് അനുവദിക്കില്ല. സിറിയയെ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിക്കുന്നു. ഡ്രൂസുകള് രാഷ്ട്രത്തിന്റെ ഭാഗമാണ്. അവരുടെ സംരക്ഷണം രാഷ്ട്രത്തിന്റെ മുന്ഗണനയാണ്. അല്സുവൈദായില് സുരക്ഷ നിലനിര്ത്താനുള്ള ഉത്തരവാദിത്തം പ്രാദേശിക വിഭാഗങ്ങളെയും വിവേകമതികളെയും ഏല്പ്പിച്ചിട്ടുണ്ട്.
Tuesday, September 9
Breaking:
- പാര്ക്കില് വാഹനാഭ്യാസ പ്രകടനം: യുവാവ് അറസ്റ്റില്
- ‘ഗാസ നിവാസികള് ഉടന് ഒഴിയണം’; മുന്നറിയിപ്പുമായി ബെഞ്ചമിന് നെതന്യാഹു
- സംസ്ഥാനത്ത് ഇന്നുമുതല് മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലര്ട്ട്
- പ്രവാസി പ്രശ്നങ്ങള്ക്ക് പരിഹാരം തേടി മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി എംബസിയില് നിവേദനം നല്കി
- ഇസ്രായിലില് നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയും സ്പെയിന്