കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇതിന് അംഗീകാരം നൽകിയത്
Browsing: School
വേനലവധിയുടെ വിശ്രമത്തിന് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. അവധിക്കാലത്ത് നാട്ടിലേക്ക് പോയിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ മടക്കം ആരംഭിച്ചിരിക്കുകയാണ്
വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും കൂടുതൽ കാര്യക്ഷമമാക്കാനായി, സ്കൂളുകളിൽ ശബ്ദം റെക്കോർഡ് ചെയ്യാൻ ശേഷിയുള്ള സിസിടിവികൾ സ്ഥാപിക്കണമെന്ന നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)
യുഎഇയിൽ നിരവധി സ്കൂളുകളിൽ ട്രോളി ബാഗുകൾക്ക് നിരോധനം
പാദപൂജ സംബന്ധിച്ച വിവാദത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുന്നു. അതിനായി പൊതുമാനദണ്ഡം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്ക് തയാറായതിനെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചർച്ച വിജയകരമായാൽ പ്രക്ഷോഭം ഒഴിവാക്കാമെന്നും, മാന്യമായ സമീപനമാണ് സമസ്ത സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയാറാണ്. മുസ്‌ലിം സമുദായം വലിയൊരു വിഭാഗമാണ്. സമയമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ചില പ്രസ്താവനകൾ ചൊടിപ്പിക്കുന്നതായിരുന്നു,” ജിഫ്രി തങ്ങൾ പറഞ്ഞു.
ഹൈ സ്കൂളിൽ മാത്രമേ സമയമാറ്റം ഉള്ളൂ എന്ന സർക്കാർ വാദവും ശരിയല്ല. എൽ.പിയും, യു പിയും ഹൈസ്കൂളും ഒന്നിച്ചുള്ള സ്കൂളുകളിൽ ഒരുമിച്ചാണ് പഠനം തുടങ്ങുക.
കേരളത്തിലെ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ സുംബ ഡാൻസ് പരിശീലിപ്പിക്കണമെന്ന ഉത്തരവിൽ നിന്നും വിട്ട് നിന്ന അധ്യാപകനെതിരെ നടപടി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷറഫിനെതിരെയായാണ് നടപടി. ടി.കെ. അഷറഫിനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
മലപ്പുറം-അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കേരളാ മോട്ടോര്‍ വാഹനവകുപ്പ്. മലപ്പുറം എം.എസ്.പി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബീഗത്തിന്റെ ഫോര്‍വീല്‍ ഡ്രൈവിംഗ്…
മഴയിൽ കുതിർന്നാണ് മതിൽ തകർന്നത് എന്നാണ് കരുതപ്പെടുന്നത്.