ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രൊബോവൊ സുബിയാന്റോയുടെ സൗദി സന്ദര്‍ശനത്തിനിടെ ക്ലീന്‍ എനര്‍ജി, പെട്രോകെമിക്കല്‍ വ്യവസായം, വിമാന ഇന്ധനം അടക്കമുള്ള മേഖലകളില്‍ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും ഇന്തോനേഷ്യയും 2,700 കോടി ഡോളറിന്റെ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. സൗദി കിരാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെയും അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ പ്രഥമ സൗദി, ഇന്തോനേഷ്യ സുപ്രീം കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കിരീടാവകാശിയും ഇന്തോനേഷ്യന്‍ പ്രസിഡന്റും പിന്നീട് പ്രത്യേകം വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.
Tuesday, August 19
Breaking:
- പാകിസ്ഥാനിൽ പ്രളയ ദുരന്തം: മരണസംഖ്യ 657 ആയി, 1000-ലധികം പേർക്ക് പരിക്ക്
- രണ്ടര കോടി ഡോളര്‍ വിലമതിക്കുന്ന അപൂര്‍വ പിങ്ക് ഡയമണ്ട് മോഷണം പോയി, മണിക്കൂറുകള്‍ക്കകം വീണ്ടെടുത്ത് ദുബൈ പോലീസ്
- ഗാസയിൽ പട്ടിണിയുടെ വക്കിൽ അഞ്ച് ലക്ഷം ഫലസ്തീനികൾ; വെടിനിർത്തൽ അനിവാര്യമെന്ന് ഡബ്ല്യു.എഫ്.പി
- പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്, ബന്ദി മോചനം രണ്ട് ഘട്ടങ്ങളിൽ
- ജീവൻ പണയം വെച്ച് സൗദി യുവാവിന്റെ അതിസാഹസം; തീപിടിച്ച ട്രക്ക് സുരക്ഷിത സ്ഥലത്തേക്ക് ഓടിച്ചു കയറ്റി തടഞ്ഞത് വൻ ദുരന്തം