ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രൊബോവൊ സുബിയാന്റോയുടെ സൗദി സന്ദര്‍ശനത്തിനിടെ ക്ലീന്‍ എനര്‍ജി, പെട്രോകെമിക്കല്‍ വ്യവസായം, വിമാന ഇന്ധനം അടക്കമുള്ള മേഖലകളില്‍ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും ഇന്തോനേഷ്യയും 2,700 കോടി ഡോളറിന്റെ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. സൗദി കിരാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെയും അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ പ്രഥമ സൗദി, ഇന്തോനേഷ്യ സുപ്രീം കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കിരീടാവകാശിയും ഇന്തോനേഷ്യന്‍ പ്രസിഡന്റും പിന്നീട് പ്രത്യേകം വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.
Thursday, April 23
Breaking:
- ദമാമിൽ മയക്കുമരുന്ന് വേട്ട: 27 ലക്ഷത്തിലേറെ ലഹരി ഗുളികകൾ പിടികൂടി, അഞ്ചുപേർ അറസ്റ്റിൽ
- നിയമസഭാ തിരഞ്ഞെടുപ്പ്: തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിൽ
- ജിസാനിൽ അന്തരിച്ച വഹീദാ ബാനുവിന്റെ ഖബറടക്കം നടന്നു; താങ്ങായി കെഎംസിസി പ്രവർത്തകർ
- യു.എസ് ഉപരോധവും ഭീഷണികളും സമാധാനപരമായ ഒത്തുതീർപ്പിന് തടസ്സമെന്ന് പെസെഷ്കിയാൻ
- നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു


