Browsing: Saudi-India partnership

ഓറല്‍ ഓങ്കോളജി മരുന്ന് സാങ്കേതികവിദ്യ കൈമാറ്റത്തിനും പ്രാദേശികവല്‍ക്കരണത്തിനും സൗദി-ഇന്ത്യന്‍ പങ്കാളിത്തം. ഓറല്‍ ഓങ്കോളജി മരുന്നുകളുടെ നിര്‍മാണ സാങ്കേതികവിദ്യ കൈമാറ്റത്തിന് സഹ്റാന്‍ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ നസഖ് അല്‍ഇന്‍ജാസ് ഫോര്‍ ഡെവലപ്മെന്റ് ആന്റ് കൊമേഴ്സ്യല്‍ ഇന്‍വെസ്റ്റ്മെന്റും ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനിയായ മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഗ്രൂപ്പും അതിന്റെ ഗവേഷണ കേന്ദ്രവും തമ്മിലാണ് തന്ത്രപരമായ കരാര്‍ ഒപ്പുവെച്ചത്. സൗദിയില്‍ ആദ്യമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സഹ്റാന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബദര്‍ ഗറമുല്ല അല്‍സഹ്റാനിയും മക്ലിയോഡ്സ് സി.ഇ.ഒ വിജയ് അഗര്‍വാളുമാണ് ഇരു കമ്പനികളെയും പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെച്ചത്.