Browsing: Saudi arabia

അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രായില്‍ മന്ത്രിയുടെ ഭീഷണിയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഫലസ്തീന്‍ പ്രദേശത്തിനു മേല്‍ പരമാധികാരം ഏര്‍പ്പെടുത്തണമെന്ന ഇസ്രായില്‍ മന്ത്രിയുടെ പ്രസ്താവനയെ സൗദി അറേബ്യ അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. അത്തരം നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് പ്രസ്താവന പറഞ്ഞു. ഫലസ്തീന്‍ ഭൂമിയില്‍ ജൂത കുടിയേറ്റം വികസിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ നിരാകരിക്കുന്നു. യു.എന്‍ പ്രമേയങ്ങള്‍ ഇസ്രായില്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു.

ഉദ്യോഗസ്ഥര്‍ക്കുള്ള ഫീല്‍ഡ് പരിശീലനം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ആദ്യ താഡ് യൂനിറ്റ് വ്യോമ പ്രതിരോധ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയത്.

ഇക്കഴിഞ്ഞ മെയ് 13ന് ജിദ്ദയുടെ ആകാശത്തും സമാനമായ രീതിയിൽ പിങ്ക് പൊട്ട് അതിഥിയായി വന്നിരുന്നു. ഈ ആവർത്തിച്ചുള്ള പ്രതിഭാസങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങളും വരുന്നുണ്ട്.

നേരത്തെ മൾട്ടിപ്പിൾ റീ എൻട്ര വിസ ഉള്ളവർക്ക് ഇന്ന് മുതൽ ഓൺലൈൻ വഴി വിസ പുതുക്കാനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമായി.

ഒമ്പത് വർഷമായി ബിഷക്ക് സമീപം നാഖിയയിൽ ഹൗസ് ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നു.

സൗദിയില്‍ പാലുല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ വന്‍കിട ഡയറി കമ്പനികള്‍ക്ക് നീക്കം. ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് റിയാല്‍ ലാഭം നേടിയ ഡയറി കമ്പനികള്‍ കാലിത്തീറ്റ വിലക്കയറ്റവും ചരക്ക് ഗതാഗത ചെലവ് ഉയര്‍ന്നതുമാണ് പാലുല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നതിന് ന്യായീകരണമായി പറയുന്നത്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്ക് നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിഹിതമായി അടിസ്ഥാന വേതനത്തിന്റെ 18 ശതമാനത്തിന് തുല്യമായ തുകയാണ് ഇതുവരെ ഗോസിയില്‍ അടക്കേണ്ടിയിരുന്നത്. ഇത് തൊഴിലാളിയും തൊഴിലുടമയും തുല്യമായാണ് വഹിക്കേണ്ടത്. ഇതനുസരിച്ച് തൊഴിലാളികള്‍ പെന്‍ഷന്‍ പദ്ധതി വിഹിതമായി വേതനത്തിന്റെ ഒമ്പതു ശതമാനാണ് അടക്കേണ്ടിയിരുന്നത്.

ബാറ്ററിയിലെ ആന്തരിക ഷോർട്ട് സർക്യൂട്ട് മൂലം ചാർജറുകൾ അമിതമായി ചൂടാകാനും തീപ്പിടിക്കാനുമുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം

ഫീസും പിഴയും “സദാദ്” വഴി അടച്ചതിനുശേഷം അബ്ഷിറിലെ “തവാസുൽ” സേവനം വഴി അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു