Browsing: Riyadh

മൂന്നു മാസം മുമ്പ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല്‍ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്‍സീറയാണ് ഭാര്യ. റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

തലസ്ഥാന നഗരിയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. സ്ഥാപനങ്ങള്‍ക്കു സമീപം നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങളും കത്തിനശിച്ചു. സമീപത്തെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ജാമിഅ മർകസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി. വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലാണ് ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, മർകസ് കമ്മിറ്റികൾ സംയുക്തമായി തങ്ങൾക്ക് സ്വീകരണമൊരുക്കിയത്.

ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

റിയാദ് – തലസ്ഥാന നഗരയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ മസ്ജിദിൽ വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രവാസി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് കത്തി ഉപയോഗിച്ച് മറ്റൊരാളെ കുത്താന്‍…

വീടിനു മുന്നില്‍ വെച്ച് ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി താക്കോല്‍ കൈക്കലാക്കി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

തലസ്ഥാന നഗരിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ മൂന്നു വിദേശ യുവതികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.

വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ബോംബ് വെച്ചിട്ടുണ്ടെന്ന ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം കിട്ടിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.

ഇന്ന്‌ കാണുന്ന കൂറ്റന്‍ കെട്ടിടങ്ങളോ റോഡുകളോ ഒന്നുമില്ല. നിരത്തുകളില്‍ വാഹനങ്ങളും തീരെ കുറവ്. നാമമാത്രമായ ഗതാഗത സൗകര്യങ്ങള്‍ മാത്രമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നതെന്നും രാജു ഇക്ക പറയുന്നു.