വൈദ്യുതി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഭേദഗതികളെ തുടര്‍ന്ന് വൈദ്യുതി സേവന നിലവാര ഗൈഡ് ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇലക്ട്രിസിറ്റി കമ്പനി നിയമ, വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന ഒമ്പത് ഗ്യാരണ്ടീഡ് മാനദണ്ഡങ്ങള്‍ ഗൈഡില്‍ ഉള്‍പ്പെടുന്നു. മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ മീറ്റര്‍ ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ 100 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. മൂന്നു ദിവസത്തിനു ശേഷം വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ തോതിലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. പണമടച്ചതിന് ശേഷം വൈദ്യുതി കണക്ഷന് നല്കാന് വൈകിയാല്‍ ഉപഭോക്താവിന് 400 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ അധിക നഷ്ടപരിഹാരവും ലഭിക്കും.
Saturday, July 19
Breaking:
- ഒമാനില്‍ മത്സ്യബന്ധന ബോട്ടില്‍ ലഹരി കടത്താന്‍ ശ്രമം; വിദേശികള്‍ അറസ്റ്റില്‍
- ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ജിദ്ദയില്‍ മരിച്ചു
- സംഘടനയെ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് സജ്ജമാക്കി ജിദ്ദയിൽ മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി കൺവെൻഷൻ
- സൗദിയിൽ ഒരാഴ്ചയ്ക്കിടെ 23,000-ലേറെ നിയമലംഘകർ പിടിയിൽ: കർശന പരിശോധന
- ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി