ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഗള്‍ഫ് വിദേശ മന്ത്രിമാര്‍ ഖത്തറിനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും മറ്റു ഗള്‍ഫ് വിദേശ മന്ത്രിമാരും ദോഹയിലെ അമീരി ദിവാനില്‍ വെച്ചാണ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയത്.
Browsing: qatar
ഭരണമാറ്റം കുഴപ്പങ്ങൾ സൃഷ്ടിക്കും. അത്രയും കുഴപ്പങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെ തിങ്കളാഴ്ച ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നയതന്ത്രപരവും നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു. ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ ഖത്തര്‍ സായുധ സേന വീരോചിതമായ പ്രവൃത്തിയാണ് നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണ് നടന്നത്.
അല്‍ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും, ഈ മാസത്തെ യു.എന്‍ രക്ഷാ സമിതി പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലെ ഗയാനയുടെ സ്ഥിരം പ്രതിനിധിയുമായ കരോലിന്‍ റോഡ്രിഗസ്-ബിര്‍ക്കറ്റിനും ഖത്തര്‍ കത്തയച്ചു.
സ്ഥിതിഗതികൾ ശാന്തമായതോടെ മുഴുവൻ രാജ്യങ്ങളും വ്യോമപാതയിലെ നിയന്ത്രണം നീക്കി. ഈജിപ്തും വ്യോമപാതയിലെ നിയന്ത്രണം നീക്കിയതായി അറിയിച്ചു.
ദോഹ- ഇറാന്റെ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ച വ്യോമപാത ഖത്തർ തുറന്നു. ഇന്ന് ഉച്ചയോടെയാണ് വ്യോമപാത ഖത്തർ അടച്ചത്. രാജ്യം തീർത്തും സാധാരണ നിലയിലേക്ക് മാറിയതായും ഖത്തർ…
കിംവദന്തികൾക്ക് വഴങ്ങുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയ ഖത്തറിലെ ഉല്‍ഉദൈദ് വ്യോമതാവളം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ച് 1996-ല്‍ ഖത്തര്‍ നിര്‍മ്മിച്ചതാണ്. പക്ഷെ ഈ രഹസ്യ കേന്ദ്രം 2001…
തെഹ്‌റാന്‍ – ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെയുള്ള ആക്രമണം സഹോദര രാജ്യമായ ഖത്തറിന് ഭീഷണിയല്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. അതേസമയം, ഖത്തര്‍ ഉദ്യോഗസ്ഥരുമായി ഏകോപനം…
ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ബഹ്‌റൈന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്.