കഴിഞ്ഞ മാസാവസാനം മുതല്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയോടെ ഗാസയില്‍ ആരംഭിച്ച റിലീഫ് വിതരണ സംവിധാനം കൊടുംപട്ടിണി നേരിടുന്ന ഫലസ്തീനികള്‍ക്കുള്ള മരണക്കെണിയാണെന്ന് യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റെഫ്യൂജീസ് പറഞ്ഞു. ഗാസ മുനമ്പില്‍ ഇരുപത് ലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നുണ്ടെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയില്‍ അടുത്തിടെ സ്ഥാപിതമായ സഹായ സംവിധാനം മരണക്കെണിയാണ്. ഗാസയില്‍ ഭക്ഷണം ഒരു ആയുധമായി ഉപയോഗിക്കുന്നതായി ഇസ്താംബൂളില്‍ നടന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് വിദേശ മന്ത്രിമാരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ലസാരിനി പറഞ്ഞു.
Friday, November 27
Breaking:
- റിയാദില്‍ ഡ്രോണ്‍ ആക്രമണ ശ്രമം വിഫലമാക്കി
- എണ്ണ ചോർച്ച: ശുചീകരണം പൂർത്തിയായി; റാസൽഖൈമയിലെ ഹോട്ടൽ ബീച്ചുകൾ വീണ്ടും തുറന്നു
- പെണ്‍വാണിഭം: അല്‍ജൗഫില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
- സൗദി-പാകിസ്ഥാൻ-തുർക്കി ത്രികക്ഷി പ്രതിരോധ കരാറിന് ഉർദുഗാന്റെ അംഗീകാരം
- സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഡിസംബർ 31 വരെ നീട്ടി ഇത്തിഹാദ് എയര്‍വേയ്സ്

