ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഔദ്യോഗിക സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നടന്നു. ഇറാന് പതാകകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് ആളുകള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. വിലാപയാത്ര സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന് പതാകയില്‍ പൊതിഞ്ഞ മയ്യിത്തുകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ സൈനിക യൂണിഫോമിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണിച്ചു. ഇന്ന് ഔദ്യോഗികമായി സംസ്കരിച്ച 60 പേരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
Saturday, February 7
Breaking:
- ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കരുത്ത്; ടോട്ടൻഹാമിനെ തകർത്ത് കാരിക്കിന്റെ കുട്ടികൾ
- കുട്ടികളുടെ മനഃശാസ്ത്രം വിഷയത്തിൽ തബൂക്ക് കെഎംസിസി വനിതാവിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു
- സിംസ് ‘രജതാരവം’ ഫെബ്രുവരി 14 ന്
- ഫ്രഞ്ച് പ്രസിഡന്റുമായി ഹമദ് രാജാവ് പാരീസില്‍ ചര്‍ച്ച നടത്തി
- കുവൈത്തി നടി റവാന്‍ ബിന്‍ ഹുസൈന് ദുബൈയില്‍ ജയില്‍ മോചിതയായി


