Browsing: Maritime

ലൈബീരിയന്‍ പതാക വഹിച്ച ഗ്രീക്ക് ചരക്കു കപ്പലിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രീക്ക് ബള്‍ക്ക് കാരിയര്‍ എറ്റേണിറ്റി സിയിലെ മൂന്ന് നാവികര്‍ യെമന്‍ തീരത്ത് ഡ്രോണ്‍, സ്പീഡ് ബോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ യൂണിയന്‍ നാവിക ദൗത്യമായ ആസ്പിഡെസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പശ്ചിമ യെമന്‍ തുറമുഖമായ അല്‍ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് എറ്റേണിറ്റി സി കപ്പലിനു നേരെ ഹൂത്തി ആക്രമണമുണ്ടായത്.