കഴിഞ്ഞ മാസം ഇറാന്‍, ഇസ്രായില്‍ യുദ്ധത്തിനിടെ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന് പരിക്കേറ്റതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.
Browsing: Israel
ടെഹ്റാനുമായുള്ള ആണവ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ യുഎസ് ശ്രമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി.
കഴിഞ്ഞ മാസം ഇറാനും ഇസ്രായിലും തമ്മില്‍ നടത്തിയ ഹ്രസ്വ യുദ്ധത്തിനിടെ തലസ്ഥാനമായ തെഹ്റാനിലെ എവിന്‍ ജയിലിനു നേരെയുണ്ടായ ഇസ്രായില്‍ മിസൈല്‍ ആക്രമണത്തിനിടെ ചില തടവുകാര്‍ രക്ഷപ്പെട്ടതായി ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഏകദേശം മൂന്നാഴ്ച മുമ്പ് ജയിലിനു നേരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെ വളരെ കുറച്ച് തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതായി ഇറാന്‍ ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ പറഞ്ഞു.
ഇസ്രായിലിനെ വിമര്‍ശിച്ചതിന് ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഐക്യരാഷ്ട്രസഭ നിശിതമായി വിമര്‍ശിച്ചു. അമേരിക്കന്‍ ഉപരോധം അസ്വീകാര്യമാണമെന്നും അവ റദ്ദാക്കണമെന്നും യു.എന്‍ പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ യു.എന്‍ നിയമിച്ച സ്വതന്ത്ര വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ സ്വീകരിച്ച നടപടികള്‍ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടം പതിനായിരക്കണക്കിന് ടണ്‍ സൈനിക ഉപകരണങ്ങള്‍ ഇസ്രായിലില്‍ എത്തിച്ചു. 870 ചരക്കു വിമാനങ്ങളിലും 144 കപ്പലുകളിലുമായി ഒരു ലക്ഷം ടണ്‍ സൈനിക ഉപകരണങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കിടെ അമേരിക്ക ഇസ്രായിലില്‍ എത്തിച്ചത്. ഡസന്‍ കണക്കിന് കാറ്റര്‍പില്ലര്‍ ഡി-9 ബുള്‍ഡോസറുകളും ഡൈനൈന്‍ കവചിത ബുള്‍ഡോസറുകളും അടക്കമുള്ള സൈനിക ഉപകരണങ്ങളാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരോധനം നീക്കി ഇസ്രായിലിന് നല്‍കിയത്.
കടുത്ത ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി അല്‍ അഖ്സയിലേക്ക് എത്തിയത് പതിനായിരങ്ങള്‍
ഗാസയില്‍ നടക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വംശഹത്യയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഗാസ മുനമ്പില്‍ നടത്തുന്ന വംശഹത്യ കാരണം യൂറോപ്യന്‍ യൂനിയനും ഇസ്രായിലും തമ്മിലുള്ള പങ്കാളിത്ത കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സ്പാനിഷ് പാര്‍ലമെന്റിന് മുന്നില്‍ സംസാരിച്ച പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെ സ്പാനിഷ് പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചു. ഇസ്രായില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി എക്കാലവും ഓര്‍മിക്കപ്പെടും. യൂറോപ്യന്‍ യൂനിയനുമായുള്ള പങ്കാളിത്ത കരാര്‍ ഇസ്രായില്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ സ്‌പെയിനും അയര്‍ലന്‍ഡും 2024 ഫെബ്രുവരിയില്‍ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടിരുന്നു.
സമീപകാലത്തായി നടന്ന് പോരുന്ന നിരവധി ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലെത്തേതാണ് ഈ തീവെപ്പ് ആക്രമണം എന്ന് തായ്ബെ ഗ്രാമത്തിലെ ജനങ്ങൾ പറയുന്നത്
ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസിനെ നിരായുധീകരിക്കണമെന്നത് ഇസ്രായിലിന്റെ അടിസ്ഥാന വ്യവസ്ഥയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ പിടിയില്‍ നിന്ന് ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളെ കൂടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ഗ്രെറ്റ വാന്‍ സുസ്റ്റെറന്‍ ആതിഥേയത്വം വഹിച്ച ദി റെക്കോര്‍ഡ് പ്രോഗ്രാമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഹമാസ് പോരാളികള്‍ വെച്ച കെണിയില്‍ ഇസ്രായില്‍ സൈനികര്‍ കുടുങ്ങി. പോരാളികളെ തേടി കെട്ടിടത്തില്‍ ഇസ്രായില്‍ സൈനികര്‍ കയറിയ ഉടന്‍ കെട്ടിടം ഹമാസ് പോരാളികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായ സുരക്ഷാ സംഭവമാണ് നടന്നതെന്ന് ഇസ്രായിലിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


