Browsing: Iran

കണ്ണൂർ- ഇറാനും ഇസ്രായേലിനും ഇടയിലുള്ള സംഘർഷം മൂർച്ഛിച്ചതോടെ ഗൾഫ് മേഖലയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ദുബായ് വ്യോമപാത അടച്ചതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള…

ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് ഏജന്‍സി കെട്ടിടത്തില്‍ ഇസ്രായില്‍ ബോംബാക്രമണം നടത്തി. ആക്രമണത്തിനിടെ ലൈവ് പ്രോഗ്രാം അവതരിപ്പിച്ചിരുന്ന വനിതാ ന്യൂസ് റീഡര്‍ ഓടിരക്ഷപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രു ആയി ഇറാന്‍ കണക്കാക്കുന്നതായും അദ്ദേഹത്തെ കൊല്ലാന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അവര്‍ അദ്ദേഹത്തെ വധിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അവരുടെ ഒന്നാം നമ്പര്‍ ശത്രുവാണ്. അദ്ദേഹം ഒരു നിര്‍ണായക നേതാവാണ്. മറ്റുള്ളവര്‍ സ്വീകരിച്ച പാത അദ്ദേഹം ഒരിക്കലും സ്വീകരിച്ചില്ല. മറ്റു നേതാക്കള്‍ ഇറാനുമായി ദുര്‍ബലമായ രീതിയില്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചു. ഇതിലൂടെ അവര്‍ ഇറാനികള്‍ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനും ആണവ ബോംബ് നിര്‍മിക്കാനുമുള്ള മാര്‍ഗം നല്‍കി – ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.

തെഹ്‌റാന്‍ – പ്രതികാരം ചെയ്യാനുള്ള ഇറാന്റെ അക്രമാസക്തമായ കഴിവിനെ കുറിച്ച് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഭാവി തിരിച്ചടികള്‍ കൂടുതല്‍ അക്രമാസക്തമാകുമെന്ന് ഇറാന്‍…

ഇസ്രായിലുമായുള്ള ഏറ്റുമുട്ടല്‍ തുടരുമെന്ന് ഇറാന്റെ എക്‌സ്‌പെഡന്‍സി ഡിസേണ്‍മെന്റ് കൗണ്‍സില്‍ അംഗം മുഹ്സിന്‍ റസായി അറിയിച്ചു

ഇസ്രായിലിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സിസ്റ്റങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനെതിരായ ആക്രമണം ഇസ്രായിൽ അവസാനിപ്പിച്ചാൽ മാത്രമേ തങ്ങളും ആക്രമണം നിർത്തുകയുള്ളൂവെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇറാനിൽ 224 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ, കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു.

ഇറാനെതിരായ ഇസ്രായില്‍ ആക്രമണങ്ങളില്‍ അമേരിക്കക്ക് നേരിട്ട് പങ്കുള്ളതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. സൈനിക നേതാക്കളെയും സിവിലിയന്മാരെയും കൊലപ്പെടുത്തിയ ഇസ്രായില്‍ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രായില്‍ അവഗണിക്കുന്നതായി സ്ഥിരീകരിക്കുന്നു. ഇസ്രായില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇറാന്‍ കൂടുതല്‍ നിര്‍ണായകമായും കഠിനമായും പ്രതികരിക്കുമെന്ന് മന്ത്രിമാര്‍ക്കു മുന്നില്‍ നടത്തിയ പ്രസ്താവനയില്‍ പെസെഷ്‌കിയാന്‍ പറഞ്ഞു.

തെല്‍അവീവിന് തെക്ക് മധ്യധരണ്യാഴി തീരത്തെ ഇസ്രായില്‍ നഗരമായ ബാറ്റ് യാമില്‍ ഇന്നു പുലര്‍ച്ചെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സ് പാടെ തകര്‍ന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ നിക്ക് റോബര്‍ട്ട്സണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 2.30 ഓടെയാണ് ഇറാന്‍ മിസൈലുകള്‍ നഗരത്തില്‍ പതിച്ചത്. ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഭയമുണ്ട്. ഡസന്‍ കണക്കിനാളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ പരിക്കേറ്റവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും ഇസ്രായില്‍ പോലീസ് അന്താരാഷ്ട്ര വക്താവ് ഡീന്‍ എല്‍സ്ഡണ്‍ പറഞ്ഞു

ഇറാന് എതിരായ ആക്രണം ഇസ്രായിൽ നിർത്തുമ്പോൾ മാത്രമേ തിരിച്ചുമുള്ള ആക്രമണം അവസാനിപ്പിക്കൂവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചി പറയുന്നു.