Browsing: hajj permit

ഹജ് പെർമിറ്റില്ലാത്ത സ്ത്രീകൾ അടക്കം 15 വിദേശികളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന പിടികൂടി.

ഹജ് പെർമിറ്റില്ലാത്ത 87 വിസിറ്റ് വിസക്കാർക്ക് മക്കയിൽ വാടകക്കെടുത്ത രണ്ടു കെട്ടിടങ്ങളിൽ താമസസൗകര്യം ഏർപ്പെടുത്തി നൽകിയ രണ്ടംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു

തസ്‌രീഹ് ഇല്ലാതെ നിയമവിരുദ്ധമായി ഹജ് കർമം നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ മക്കയിൽ അനധികൃതമായി തങ്ങിയ 14 വിദേശികൾക്ക് അഭയം നൽകിയ ഇന്തോനേഷ്യക്കാരായ നാലംഗ സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

ഹജ് പെർമിറ്റില്ലാത്തവരെയും മക്കയിൽ ജോലി ചെയ്യാനും താമസിക്കാനും പ്രത്യേക പെർമിറ്റ് നേടാത്തവരെയും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകരുതെന്ന് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരോടും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു.

ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് തസ്‌രീഹ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ആഭ്യന്തര, വിദേശ തീർത്ഥാടകർക്ക് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് പ്ലാറ്റ്‌ഫോമുമായുള്ള സാങ്കേതിക സംയോജനത്തിലൂടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ തസ്‌രീഹ് പ്ലാറ്റ്‌ഫോം ലൈസൻസുകളും പെർമിറ്റുകളും നൽകുന്നു.