Browsing: Hajj 2025

നിരവധി സ്ത്രീകള്‍ അടക്കം വിസിറ്റ് വിസക്കാരായ 108 പേരെ ട്രെയിലറുകളിലുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിപ്പിച്ച് മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. വിസിറ്റ് വിസക്കാരെ കാറുകളില്‍ വിജനമായ സ്ഥലത്തെ ചുറ്റുമതിലോടു കൂടിയ കോംപൗണ്ടില്‍ എത്തിച്ച് ട്രെയിലറുകളിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ച് മക്കിയിലേക്ക് കടത്താനാണ് സംഘം ശ്രമിച്ചത്.

ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെയും മറ്റു ഉല്‍പന്നങ്ങളുടെയും ഉയര്‍ന്ന ലഭ്യതയും വാണിജ്യ സ്ഥാപനങ്ങള്‍ ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ പാലിക്കുന്നതും ഉറപ്പുവരുത്താന്‍ ശ്രമിച്ച് ഹജ് സീസണ്‍ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി മക്കയിലും മദീനയിലും വാണിജ്യ മന്ത്രാലയം 43,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി.

ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം വെള്ളിയാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 13,96,644 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഹാജിമാരില്‍ 13,26,323 പേര്‍ വിമാന മാര്‍ഗവും 65,228 പേര്‍ കര മാര്‍ഗവും 5,093 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് രാജ്യത്തെത്തിയത്.

ഇത്തവണ ഹജ് ദിവസങ്ങളിൽ മക്കയിലെ മദീനയിലും പുണ്യസ്ഥലങ്ങളിലും കടുത്ത ചൂടോ അതികഠിന ചൂടോ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. താപനില 40 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാകും.

ഹജ് പെർമിറ്റില്ലാത്ത 61 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച് പിടിയിലായ 17 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു

ബലികർമത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ മദീന പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കു വേണ്ടി ബലികർമം നിർവഹിച്ച് നൽകുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകൾ നടത്തിയ ഇന്തോനേഷ്യക്കാരാണ് അറസ്റ്റിലായത്.

പെർമിറ്റല്ലാതെ ഹജ് നിർവഹിച്ചും ഹജ് നിർവഹിക്കാൻ ശ്രമിച്ചും പിടിയിലാകുന്നവർ, ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ശ്രമിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദർശന വിസക്കാർ എന്നിവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുറിയിപ്പ് നൽകി.

സ്‌പെയിനിൽ നിന്ന് കുതിര സവാരിയായി ഹജിന് യാത്ര തിരിച്ച സംഘം സൗദി, ജോർദാൻ അതിർത്തിയിലെ അൽഹദീസയിൽ എത്തിയപ്പോൾ

ഈ വർഷത്തെ ഹജ് സീസണിലെ ആദ്യ ഹജ് സംഘം പ്രവാചക നഗരിയിലെത്തി. ഹൈദരാബാദിൽ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേർ അടങ്ങിയ ആദ്യ സംഘം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.