Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    • അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    108 വിസിറ്റ് വിസക്കാരെ ട്രെയിലറിൽ ഒളിപ്പിച്ച് മക്കയിലേക്ക് കടത്താൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍- VIDEO

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    arrest
    ട്രെയിലറുകളിലുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിച്ച് മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ വിസിറ്റ് വിസക്കാര്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – നിരവധി സ്ത്രീകള്‍ അടക്കം വിസിറ്റ് വിസക്കാരായ 108 പേരെ ട്രെയിലറുകളിലുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിപ്പിച്ച് മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. വിസിറ്റ് വിസക്കാരെ കാറുകളില്‍ വിജനമായ സ്ഥലത്തെ ചുറ്റുമതിലോടു കൂടിയ കോംപൗണ്ടില്‍ എത്തിച്ച് ട്രെയിലറുകളിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ച് മക്കിയിലേക്ക് കടത്താനാണ് സംഘം ശ്രമിച്ചത്.

    ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലൂടെയും ഫീല്‍ഡ് പരിശോധനയിലൂടെയുമാണ് നിയമ ലംഘകരെ കടത്താനുള്ള ശ്രമങ്ങള്‍ സുരക്ഷാ സൈനികര്‍ കണ്ടെത്തിയത്. സംഘത്തിന്റെ കോംപൗണ്ട് സുരക്ഷാ സൈനികര്‍ വളഞ്ഞ് ട്രെയിലറുകളിലെ രഹസ്യ അറകളില്‍ ഒളിച്ച നിയമ ലംഘകരെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പൊതുസുരക്ഷാ വകുപ്പ് പുറത്തുവിട്ടു. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സൗദി പൗരന്മാരെയും വിസിറ്റ് വിസക്കാരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    View this post on Instagram

    A post shared by The Malayalam News (@themalnews)


    ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 17 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം ശിക്ഷിച്ചു. ആറു വിദേശികള്‍ക്കും പതിനൊന്നു സൗദി പൗരന്മാര്‍ക്കുമാണ് ശിക്ഷ. ഇവര്‍ക്ക് തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കോടതി വഴി നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനമുണ്ട്. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തി പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്. പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് പിടിയിലായവര്‍ക്ക് 20,000 റിയാല്‍ വരെ തോതില്‍ പിഴ ചുമത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    13/06/2025
    അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025
    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    13/06/2025
    പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version