Browsing: Gaza

ഗാസ വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് തടസ്സം സൃഷ്ടിക്കുന്നുവെന്ന യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ പ്രസ്താവനകൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടുകളുടെ ആവർത്തനം മാത്രമാണെന്നും ചർച്ചകളുടെ സ്തംഭനത്തിന്റെ യഥാർഥ കാരണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത്ത് അൽ-റിഷ്ഖ് ആരോപിച്ചു.

ഗാസ യുദ്ധത്തിനിടെ ഇസ്രായിൽ സൈന്യവുമായുള്ള മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ പ്രതിഷേധിച്ച് സി.ഇ.ഒ ബ്രാഡ് സ്മിത്തിന്റെ ഓഫീസിൽ അതിക്രമിച്ച് കയറിയ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രതിഷേധ സംഘടനയായ നോ അസൂർ ഫോർ അപ്പാർത്തീഡ് അറിയിച്ചു.

രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ശക്തമായി അഭ്യര്‍ഥിച്ചു.

ഗാസയിൽ ഇസ്രായിൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങളെ അപലപിക്കാത്ത യൂറോപ്യൻ യൂണിയന്റെ (EU) മൗനം അതിന്റെ ആഗോള വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്ന് 209 മുൻ യൂറോപ്യൻ നയതന്ത്രജ്ഞർ ആരോപിച്ചു.

ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായിലി സുരക്ഷാ കാബിനറ്റ് യോഗം ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ചുള്ള ചര്‍ച്ചയിൽ നിന്ന് വിട്ടുനിന്നു.

ഖത്തറും ഈജിപ്തും മധ്യസ്ഥരായി മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ നിർദേശത്തിന് ഹമാസ് അംഗീകാരം നൽകിയിട്ടും ഇസ്രായിലിന്റെ ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഖത്തർ

ഗാസയിലെ പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായിലിന്റെ പ്രതികരണത്തിനായി ഇപ്പഴും കാത്തിരിക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി

ഗാസയിൽ മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലയിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ വനിതാ ഫോട്ടോ ജേർണലിസ്റ്റ് രാജിവെച്ചു

ഗാസയിൽ ഇസ്രായേൽ അധിനിവേശം ശക്തമാക്കിയ 2023 ഒക്ടോബർ മുതൽ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്‌സ് സമുച്ചയവും ഹോളി ഫാമിലി ചർച്ച് സമുച്ചയവും ‘നൂറുകണക്കിന് സാധാരണക്കാർക്ക്’ അഭയകേന്ദ്രമായി മാറിയിട്ടുണ്ടെന്നന്നും
ഗ്രീക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കേറ്റും ജറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റും സംയുക്ത പ്രസ്താവനയിൽ വിശദീകരിച്ചു.