Browsing: Fifa Club World Cup

രണ്ട് ഗോളടിച്ചും ജോവോ പെദ്രോയുടെ ഗോളിന് വഴിയൊരുക്കിയും കോൾ പാമർ മിന്നിത്തിളങ്ങിയപ്പോൾ, ബയേൺ മ്യൂണിക്കിനെയും റയൽ മാഡ്രിഡിനെയുമെല്ലാം തകർത്തെറിഞ്ഞു മുന്നേറിയ പിഎസ്ജിക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു.

ആറ് വൻകരകളിൽ നിന്നുള്ള 32 ടീമുകളുടെ പോരാട്ടത്തിനു ശേഷം ക്ലബ് ഫുട്ബോൾ ലോകകപ്പിന് ഇനി ഫൈനൽ മാത്രം ബാക്കി. ഇന്ന് (ഞായറാഴ്ച) രാത്രി 12.30-ന് ന്യൂയോർക്ക് മെറ്റലൈഫ് സ്റ്റേഡിയത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഇംഗ്ലീഷ് ക്ലബ് ചെൽസിയും കൊമ്പുകോർക്കും

കോച്ച് ലൂയി എൻറിക്കിന്റെ വരവോടെ ഫ്രഞ്ച് ക്ലബ് നേട്ടങ്ങളും മാറ്റങ്ങളുമായി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഈ സീസണിൽ നേടിയ ലീഗ് ടൈറ്റിൽ, ഫ്രഞ്ച് സൂപ്പർ കപ്പ്, ഏറ്റവും പ്രധാനമായ, തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, ഒടുവിലിതാ വമ്പന്മാരെയൊക്കെ മറികടന്ന് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്കും.

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ രണ്ട് യൂറോപ്യൻ ശക്തികൾ ഇന്നു നേർക്കുനേർ. മുൻ ചാമ്പ്യന്മാരും സ്‌പാനിഷ് വമ്പന്മാരുമായ റയൽ മഡ്രിഡിനെ രണ്ടാം സെമി ഫൈനലിൽ നേരിടുന്നത് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെൻ്റ് ജെർമെയ്‌നാണ്

ഫിഫ ക്ലബ് ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്നു ന‌ടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ബ്രസീലിയന്‍ ക്ലബായ ഫ്‌ലുമിനന്‍സിനെ നേരിടും.ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 നാണ് മത്സരം.

ഫിഫ ക്ലബ് ലോക കപ്പിലെ പ്രധാന ആകർഷണമായ റിയൽ മാ‍ഡ്രിഡ്, ബൊറൂസിയ ഡോർട്മുണ്ടിനെയും, ബയേൺ മ്യൂണിക്, പിഎസ്ജിയെയും നേരിടും.

എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ മാർക്കോസ് ലിയനർഡോയുടെ ഇരട്ട ഗോളുകളും കാലിദു കൂലിബാലി, മാൽക്കം എന്നിവരുടെ ഗോളുമാണ് ഹിലാലിന് ജയമൊരുക്കിയത്. സിറ്റിക്കു വേണ്ടി ബെർണാർഡോ സിൽവ, എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ എന്നിവർ ഗോളുകൾ നേടി. ഇന്റർ മിലാനെ തോൽപ്പിച്ചെത്തിയ ഫ്‌ളുമിനിസ് ആണ് ക്വാർട്ടറിൽ ഹിലാലിന്റെ എതിരാളി.

ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30 ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഇന്റർ മിലാൻ മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ ഫ്‌ളുമിനിസിനെ നേരിടും. നാളെ രാവിലെ 6.30 ന് മാഞ്ചസ്റ്റർ സിറ്റിയും അൽ ഹിലാലും ഏറ്റുമുട്ടും.

ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബുകളായ പാൽമീറാസും ബൊട്ടഫോഗോയും ഏറ്റുമുട്ടുന്നതോടെയാണ് റൗണ്ട് ഓഫ് 16-ന് തുടക്കമാവുക.