Browsing: facebook comment

ഫെയ്സ്ബുക്കിൽ 4000-ലേറെ സുഹൃത്തുക്കളുള്ള വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രന്റെ സമൂഹമാധ്യമ ‘കളി’ രണ്ട് സസ്പെൻഷനും അറസ്റ്റും രണ്ട് താക്കീതും നേടിക്കൊടുത്തു. ‘പവി ആനന്ദാശ്രമം’ എന്ന ഫെയ്സ്ബുക് പ്രൊഫൈലിൽ സ്വന്തം പോസ്റ്റുകൾ കുറവാണെങ്കിലും മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് അശ്ലീലവും അപകീർത്തികരവുമായ കമന്റുകൾ ഇടുന്നതാണ് പവിത്രന്റെ ശീലം.