ആണവ പ്രശ്നത്തില്‍ ഇറാനുമായി കരാറിലെത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയോട് കാണിക്കുന്ന അനാദരവും അനുചിതവുമായ പെരുമാറ്റവും അവസാനിപ്പിക്കണമെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു. ഇറാന് ജനത ഭീഷണികളും അപമാനങ്ങളും അംഗീകരിക്കില്ല. ചിലര്‍ അവരുടെ വ്യാമോഹങ്ങളാല്‍ നയിക്കപ്പെട്ട് ഗുരുതരമായ തെറ്റുകള്‍ ചെയ്താല്‍ ഇറാന് അതിന്റെ യഥാര്‍ഥ കഴിവുകള്‍ വെളിപ്പെടുത്താന്‍ മടിക്കില്ല – എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ വിദേശ മന്ത്രി പറഞ്ഞു. സദ്ഭാവത്തിന് സദ്ഭാവം തിരികെ ലഭിക്കും, ബഹുമാനം ബഹുമാനത്തെ വളര്‍ത്തുന്നു – അബ്ബാസ് അറാഖ്ജി പറഞ്ഞു.
Thursday, August 21
Breaking:
- ഞാനല്ല കോടതി, മാങ്കൂട്ടത്തിന്റെ വിഷയത്തിലെ അഭിപ്രായം സ്ത്രീയെന്ന രീതിയിൽ- ഫാത്തിമ തഹ്ലിയ
- 2025 ആദ്യ പകുതിയിൽ 2.67 ലക്ഷം സൗദികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ: 74% വളർച്ച
- ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പോലീസില്‍ പരാതി
- കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: അഞ്ചു ലക്ഷം റിയാൽ ഛാദില്‍ നിന്നുള്ള മുഹമ്മദ് ആദത്തിന്
- 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം യുഎഇയിൽ പിടിയിൽ