Browsing: Death

മലപ്പുറം: പട്ടര്‍ക്കടവ് സ്വദേശി ഉസ്മാന്‍ കൊണാതൊടി ഹൃദയസ്തഭനം മൂലം മക്കയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. പിതാവ്: കുഞാലന്‍കുട്ടി. ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്.

പുത്തുത്തെരുവ് കാവുംതറ സ്വദേശി പരേതനായ അബ്ദുൽസലാമിന്റെ മകൻ ഷമീർ (38) സൗദിയിലെ റിയാദിൽ നിര്യാതനായി. ഭാര്യ: അൻസില. മക്കൾ: മുഹമ്മദ് ഫർഹാൻ, ഫയ്ഹ, മുഹമ്മദ് ഫവ്‌സാൻ. ഖബറടക്കം സൗദിയിൽ തന്നെ നടത്തപ്പെടും.

മൂന്നു മാസം മുമ്പ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല്‍ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്‍സീറയാണ് ഭാര്യ. റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതിനായി മികച്ച നിലവാരമുള്ള റീൽ ഉണ്ടാക്കാന്‍ വേണ്ടി ഐഫോണ്‍ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ രണ്ടുപേരും സമ്മതിച്ചതായി പോലീസ് അറിയിച്ചു

കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഊരത്ത്കണ്ടി മാമി (69) ഖത്തറിൽ നിര്യാതയായി. പരേതനായ സി.എം. കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യയാണ്. മകൻ സാദത്തിനൊപ്പം ഖത്തറിൽ താമസിച്ചുവരികയായിരുന്നു. അസുഖത്തെ തുടർന്ന് ദോഹയിലെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

ജിദ്ദയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാന സര്‍വീസില്‍ ഡ്യൂട്ടിയിലായിരിക്കെ സൗദി എയര്‍ലൈന്‍സ് ക്യാബിന്‍ മാനേജര്‍ മുഹ്സിന്‍ ബിന്‍ സഈദ് അല്‍സഹ്റാനി മരണപ്പെട്ടതായി കമ്പനി അറിയിച്ചു.

മയ്യത്ത് നമസ്കാരം നാളെ രാവിലെ 11 മണിക്ക് കടവത്തൂർ ഇരഞ്ഞിൻകീഴിൽ മസ്ജിദുൽ അൻസാറിൽ നടക്കും

ന്യൂഡല്‍ഹി-ഡല്‍ഹി, രോഹിണി, സെക്ടര്‍ അഞ്ചിലെ അഞ്ചു നില കെട്ടിടത്തില്‍ ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 4 മരണം. 3 പേര്‍ക്ക് പരിക്കേറ്റു. രോഹിണി റിഥാല പ്രദേശത്തുള്ള ഒന്നിലധികം നിര്‍മ്മാണ…

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്‌റഫ് (45) ജിദ്ദയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്‌റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്‍ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിൻ്റെ മകൻ അബൂബക്കർ ഹാജി (66) ആണ് മരണപ്പെട്ടത്.