Browsing: Death

കഴിഞ്ഞ ആഴ്ച ജിദ്ദയിൽ വെച്ച് ഹൃദയാഘാതത്തിൽ മരണപ്പെട്ട സമാകോ കമ്പനി ജീവനക്കാരൻ കൊണ്ടോട്ടി നെടിയിരുപ്പ് ചോലമുക്ക് സ്വദേശി പറക്കാടൻ അജയൻ എന്ന ബാബുവിൻ്റെ മൃതദ്ദേഹം മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. ജിദ്ദ കെ എംസിസി വെൽഫയർവിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിൻ്റെ നേതൃത്വത്തിൽ ഒരാഴ്ചയായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് ആവശ്യമായ പേപ്പർ വർക്കുകൾ നടന്നുവരികയായിരുന്നു, ജിദ്ദ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് എംബാം ചെയ്ത മൃതദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമുള്ള ജിദ്ദ-റിയാദ്-കാലിക്കറ്റ് ഫ്ലൈനാസ് വിമാനത്തിലാണ് അയച്ചത്.

ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. ഷാർജയിലെ അൽ നാഹ്‌ദയിലുള്ള താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശൂര്‍, വടാനപ്പള്ളി, തൃത്ത്ല്ലൂര്‍ സ്വദേശി സുമേഷിനെ (37) യാണ് ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

യൂ വില്‍ നെവര്‍ വാക്ക് എലോണ്‍; പ്രിയ താരത്തിന് ആന്‍ഫീല്‍ഡില്‍ പൂച്ചെണ്ടുകളും,ജേഴ്‌സികളും അര്‍പ്പിച്ച് ആരാധകര്‍

ഇസ്രായേലിൻറെ ഒരു എഫ്-16 മിസൈൽ തന്റെ പിതാവിന്റെ മുറി ലക്ഷ്യമിട്ടാണ് എത്തിയത്. തന്റെ പിതാവ് രക്തസാക്ഷിയാണ് എന്നാണ് മകൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മെഡിക്കല്‍കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കും അലസതയിലേയ്ക്കുമാണ് വിരൽചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു.