Browsing: Death

കുവൈത്ത് സിറ്റി-മലയാളി യുവഡോക്ടര്‍ കുവൈത്തില്‍ നിര്യാതയായി. കുവൈത്ത് സിറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിനോക്കിയിരുന്ന കാസര്‍കോട്, നീലേശ്വരം സ്വദേശിനി ഡോ.നിഖില പ്രഭാകരന്‍ (36) ആണ് അന്തരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന്…

ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു. താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ. പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്വന്തം കൃഷിയിടത്തിലേക്ക് പോകവേ മറ്റൊരാളുടെ സ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രാജ്യത്താകെ പത്ത് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത്

ദോഹ: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലം ചെമ്മാട് സ്വദേശിയും കെ.എം.സി.സി. നേതാവുമായ തലാപ്പിൽ മുജീബ് റഹ്മാൻ (50) ദോഹയിൽ അന്തരിച്ചു. ഹൃദയസ്തംഭനം മൂലം ശനിയാഴ്ച രാവിലെയാണ് മരണം…

അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദ് വിമാനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 133 പേര്‍ മരണപ്പെട്ടതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപയാണിയും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന ഉടനെ തകര്‍ന്ന വിമാനം ബഹുനില കെട്ടിടങ്ങളുള്ള ജനവാസ മേഖലയില്‍ തകര്‍ന്നു വീണതിനാല്‍ മരണ സംഖ്യ ഭയജനകമായി ഉയരുമെന്നാണ് സൂചന. 675 അടി ഉയരത്തിലാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്‌ളൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

കൊല്ലം കുണ്ടറയില്‍ മേശയുടെ ചില്ല്‌പൊട്ടി കാലില്‍ വീണ് രക്തം വാര്‍ന്ന് എല്‍.കെ.ജി വിദ്യാര്‍ഥി മരണപ്പെട്ടു

അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ഉനൈസയില്‍ സ്വകാര്യ ഇസ്തിറാഹയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു. പന്ത്രണ്ടും പതിനാലും വയസ് വീതം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളും ഇവരുടെ 27 വയസ് പ്രായമുള്ള മാതൃസഹോദരിയുമാണ് ദാരുണമായി മരിച്ചത്.