Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 6
    Breaking:
    • ബാരിക്കേഡിന് മുകളിൽ ചാടിക്കയറി രാഹുൽ, ദൽഹിയിൽ നാടകീയ നീക്കങ്ങൾ, വൻ പ്രതിഷേധം
    • ബിസിനസ് ഇനിഷ്യറ്റീവ് ഗ്രൂപ്പിന്റെ ‘ബിസിനസ് ബ്രേക്ക്‌ത്രൂ സമ്മിറ്റ്’ ശനിയാഴ്ച ജിദ്ദയിൽ
    • ഗ്യാനേഷ് കുമാറിനെതിരെ മാർച്ച്; 17 വിദ്യാർത്ഥികൾക്ക് ജാമ്യം; വിദ്യാർത്ഥികളുടെ പരാതിയിൽ ഡി സി പി റിപ്പോർട്ട് നൽകണം
    • തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്; എം.പിമാരെ അറസ്റ്റ് ചെയ്തുനീക്കി പോലീസ്‌
    • 18 വർഷമായി നാട്ടിൽ പോകാനായില്ല; തമിഴ്നാട് സ്വദേശി മൻസൂർ ഇമാം അന്തരിച്ചു; ഖബറടക്കം ഇന്ന് അൽഖർജിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ബിസിനസ് ഇനിഷ്യറ്റീവ് ഗ്രൂപ്പിന്റെ ‘ബിസിനസ് ബ്രേക്ക്‌ത്രൂ സമ്മിറ്റ്’ ശനിയാഴ്ച ജിദ്ദയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2026 Saudi Arabia Business Community Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CIGI BIG business summit 2026 october
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ. സിജി ജിദ്ദ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പിന്റെ (BIG) ആഭിമുഖ്യത്തിൽ “Build a Business That Scales Beyond You” എന്ന വിഷയത്തിൽ ‘ബിസിനസ് ബ്രേക്ക്‌ത്രൂ സമ്മിറ്റ്’ ഒക്ടോബർ 10 ശനിയാഴ്ച ജിദ്ദയിൽ നടക്കും. ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ഗൗരവമായി ആഗ്രഹിക്കുന്ന സംരംഭകർക്കായാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ബിഗ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

    പ്രമുഖ ബിസിനസ് കോച്ചും മെന്ററുമായ കോച്ച് ഫസൽ റഹ്‌മാൻ നയിക്കുന്ന പ്രായോഗിക ശിൽപ്പശാലയാണ് സമ്മിറ്റിലെ പ്രധാന പരിപാടി. ബിസിനസിനെ സിസ്റ്റമാറ്റിക്കായി വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ആവശ്യമായ പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുന്ന വേദിയായിരിക്കും ഈ പ്രോഗ്രാം. കേസ് സ്റ്റഡീസും വർക്ക്ബുക്കുകളും വച്ച് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കുന്ന ഇന്ററാക്ടീവ് മാതൃകയിലാണ് ഈ പരിപാടി സംവിധാനിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉടമയുടെ ദൈനംദിന ഇടപെടലുകൾ കുറച്ചുകൊണ്ട്, ശക്തമായ സിസ്റ്റങ്ങൾ, കഴിവുള്ള ടീം, കൃത്യമായ എക്സിക്യൂഷൻ എന്നിവയിലൂടെ ബിസിനസ് എങ്ങനെ കൂടുതൽ ഉപഭോക്താക്കളിലേക്കും പുതിയ വിപണികളിലേക്കും വിപുലീകരിക്കാം എന്നതിലാണ് സമ്മിറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിസിനസ് ട്രാൻസ്ഫോർമേഷനിലും സ്കെയിൽ-അപ്പിലും 15 വർഷത്തിലേറെ പരിചയസമ്പത്തുള്ള കോച്ച് ഫസൽ റഹ്‌മാനുമായി തങ്ങളുടെ സംശയങ്ങളും വെല്ലുവിളികളും നേരിട്ട് ചർച്ച ചെയ്യാനുള്ള പ്രത്യേക അവസരവും സമ്മിറ്റിൽ പങ്കെടുക്കുന്ന സംരംഭകർക്ക് ലഭിക്കും.

    സൗദി അറേബ്യയിൽ ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് നിലവിൽ വളരെ അനുകൂലമായ അന്തരീക്ഷമാണുള്ളത്. വ്യക്തമായ സ്ട്രാറ്റജിയിലൂടെയും സിസ്റ്റങ്ങളിലൂടെയും ബിസിനസ് വളർത്തുന്നതിന്റെ പ്രാധാന്യം സംരംഭകർക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ പരിപാടി ഉപകരിക്കും.
    സിജി ജിദ്ദ ചാപ്റ്ററിന്റെ കീഴിൽ ഉള്ള ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് (BIG) സംരംഭകർക്ക് പഠിക്കാനും വളരാനും പിന്തുണ നൽകുന്ന നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു വരുന്ന ജിദ്ദ ആസ്ഥാനമായുള്ള സൗദി അറേബ്യയിലെ പ്രമുഖ സംരംഭക കൂട്ടായ്മയാണ്.

    സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി, ബിഗ് ഡയറക്ടർ കെ എം റിയാസ്, പ്രോഗ്രാം കൺവീനരും സിജി ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ ഡോക്ടർ മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് പ്രോഗ്രാം കൺവീനർ ഉനൈസ് ചെരുമല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

    സ്ഥലം: റമദ ഹോട്ടൽ, ജിദ്ദ
    തിയ്യതി: 10 ഒക്ടോബര് 2026
    സമയം: 9:30 AM – 06:00 PM
    കൂടുതൽ വിവരങ്ങൾക്ക്: 0582898065, 0506552828

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ബാരിക്കേഡിന് മുകളിൽ ചാടിക്കയറി രാഹുൽ, ദൽഹിയിൽ നാടകീയ നീക്കങ്ങൾ, വൻ പ്രതിഷേധം
    06/10/2026
    ബിസിനസ് ഇനിഷ്യറ്റീവ് ഗ്രൂപ്പിന്റെ ‘ബിസിനസ് ബ്രേക്ക്‌ത്രൂ സമ്മിറ്റ്’ ശനിയാഴ്ച ജിദ്ദയിൽ
    06/10/2026
    ഗ്യാനേഷ് കുമാറിനെതിരെ മാർച്ച്; 17 വിദ്യാർത്ഥികൾക്ക് ജാമ്യം; വിദ്യാർത്ഥികളുടെ പരാതിയിൽ ഡി സി പി റിപ്പോർട്ട് നൽകണം
    06/10/2026
    തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്; എം.പിമാരെ അറസ്റ്റ് ചെയ്തുനീക്കി പോലീസ്‌
    06/10/2026
    18 വർഷമായി നാട്ടിൽ പോകാനായില്ല; തമിഴ്നാട് സ്വദേശി മൻസൂർ ഇമാം അന്തരിച്ചു; ഖബറടക്കം ഇന്ന് അൽഖർജിൽ
    06/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version