സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബ്രിട്ടന് അറിയിച്ചു. ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമി ദമാസ്കസ് സന്ദര്‍ശിച്ച് പ്രസിഡന്റ് അഹ്മദ് അല്ശറഉമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബ്രിട്ടന് ഔദ്യോഗികമായി അറിയിച്ചത്. സിറിയന്‍ ജനതക്ക് പുതിയ പ്രതീക്ഷയുണ്ട്. എല്ലാ സിറിയക്കാര്‍ക്കും സുസ്ഥിരവും കൂടുതല്‍ സുരക്ഷിതവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതിന് പുതിയ സര്‍ക്കാരിനെ പിന്തുണക്കേണ്ടത് ഞങ്ങളുടെ താല്പര്യമായതിനാല് ബ്രിട്ടന് സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു – ലണ്ടനില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ലാമി പറഞ്ഞു.
Thursday, March 19
Breaking:
- കുവൈത്തില്‍ സുപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ഹിസ്ബുല്ല സംഘം അറസ്റ്റില്‍
- ഇറാന് മിസൈല്‍ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ മൂന്നു ഫലസ്തീന് വനിതകള്‍ കൊല്ലപ്പെട്ടു
- ഇറാന് സൈനിക, സുരക്ഷാ അറ്റാഷെമാര്‍ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ
- ദുബൈയിലെ ഫ്ലാറ്റിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
- അബുദാബിയിലെ ഹബ്ഷാൻ, ബാബ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ഗ്യാസ് പ്ലാന്റ് അടച്ചു


