ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഔദ്യോഗിക സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നടന്നു. ഇറാന് പതാകകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് ആളുകള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. വിലാപയാത്ര സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന് പതാകയില്‍ പൊതിഞ്ഞ മയ്യിത്തുകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ സൈനിക യൂണിഫോമിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണിച്ചു. ഇന്ന് ഔദ്യോഗികമായി സംസ്കരിച്ച 60 പേരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
Wednesday, October 29
Breaking:
- അൽ വക്ര തീപിടുത്തം: അപകടം നിയന്ത്രിക്കുന്നതിൽ പങ്ക് വഹിച്ചവരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ആദരിച്ചു
- ‘സൗദിയിൽ വച്ചു കടം വാങ്ങിച്ച പണം തിരിച്ച് തരുന്നില്ല’; പ്രവാസിയുടെ വീടും വാഹനങ്ങളും തീയിട്ട് പറവൂർ സ്വദേശി
- മയക്കുമരുന്ന് കേസ് പ്രതികളുടെ ശിക്ഷകള്‍ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം
- ആകാശത്ത് തുണയായി ‘മാലാഖമാർ’; മലയാളി നഴ്സുമാർ വിമാന യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ചു
- 2024 ൽ സൗദിയിലെത്തിയത് 11 കോടിയിലേറെ വിനോദസഞ്ചാരികൾ; ചെലവഴിച്ചത് 260 ബില്യണ്‍ റിയാല്‍


