ഉത്തര ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഡോ. മര്വാന് അല്‍സുല്‍ത്താന്റെ വീട് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം, ഹമാസ് പ്രസ്ഥാനത്തിലെ പ്രമുഖ അംഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും അദ്ദേഹത്തിന്റെ ഏതാനും കുടുംബാംഗങ്ങളും ഗാസ സിറ്റിയിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ രക്തസാക്ഷികളായതായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ സിറ്റിക്ക് തെക്ക് പടിഞ്ഞാറുള്ള തല്‍ അല്‍ഹവാ പ്രദേശത്ത് ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബവും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയതെന്നും ആക്രമണത്തില്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.
Tuesday, July 28
Breaking:
- വടകര ലഹരിക്കടത്ത് കേസ്: മറ്റൊരു അധ്യാപിക കൂടി പിടിയിൽ
- എസ്.എഫ്.ഐ ദൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം; എകെജി സെന്ററിൽ തടഞ്ഞ് ജോൺ ബ്രിട്ടാസ്
- സൗദിക്കെതിരായ ഡ്രോൺ ആക്രമണം: അന്വേഷണത്തിന് ഉത്തരവിട്ട് ഇറാഖ് പ്രധാനമന്ത്രി
- ഹോർമുസ് മാതൃകയിൽ ബാബ് അൽമന്ദബ് കടലിടുക്ക് പിടിച്ചെടുക്കാൻ ഹൂത്തികൾ ശ്രമിക്കുന്നു: യെമൻ
- അഖിൽ മാരാർ ട്വന്റി20 വിട്ടു, സാബു ജേക്കബിനെതിരെ അതിരൂക്ഷ വിമർശനം




