കൊച്ചി- കഴിഞ്ഞ തവണ തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച അഖിൽ മാരാർ ട്വന്റി20 വിട്ടു. ട്വന്റി20 നേതാവ് സാബു ജേക്കബിനെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചാണ് അഖിൽ മാരാർ പാർട്ടി വിട്ടത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിനെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ വിമര്‍ശിച്ചു.
ആശിച്ച് വാങ്ങിയ ബൈക്ക് വിറ്റാണ് തെരഞ്ഞെടുപ്പിനുള്ള പണം കണ്ടെത്തിയതെന്നും അഖിൽ മാരാർ പറഞ്ഞു.





