അബുദാബി – മൊറോക്കോയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച കേസിലെ പ്രതിയായ യു.എ.ഇ പൗരന് സെയ്ഫ് സാലിം സെയ്ഫ് അലി അല്മഖ്ബാലിയെ (50) അബുദാബി ഫെഡറല്‍ കോടതി ഓഫ് അപ്പീല്‍സിന്റെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ ശിക്ഷിച്ചു. പ്രതിക്ക് മൂന്ന് വര്‍ഷം തടവും 50 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിന് ആസ്പദമായ കുറ്റകരമായ വീഡിയോ ഡിലീറ്റ് ചെയ്യാനും പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
Saturday, August 29
Breaking:
- ഒമാൻ സമൈലില്‍ വാഹനങ്ങള്‍ കൂട്ടിയിച്ച് ആറു പേര് മരിച്ചു, 18 പേര്‍ക്ക് പരിക്കേറ്റു
- കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
- ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം; യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിറിനെതിരെ നടപടി
- ഇറാനുമായി സാമ്പത്തിക ഇടപാടുകള്‍: യു.എ.ഇയിലെ ഈജിപ്ഷ്യന്‍ ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക
- എണ്ണ വില്ക്കുന്നതില് നിന്ന് ഇറാനെ തടഞ്ഞാല്‍ മേഖലാ രാജ്യങ്ങളുടെ എണ്ണയും വില്ക്കാന് അനുവദിക്കില്ലെന്ന് ഖാലിബാഫ്





