ഗാസയിലെ ഇസ്രായില്‍ ആക്രമണം തടയാനായി മധ്യസ്ഥര്‍ അവതരിപ്പിച്ച ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം സംബന്ധിച്ച് ഫലസ്തീന് വിഭാഗങ്ങളുമായുള്ള ആഭ്യന്തര കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയതായി ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ മറുപടി മധ്യസ്ഥര്‍ക്ക് നല്‍കിയതായി ഹമാസ് പത്രക്കുറിപ്പില്‍ സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രതികരണം പോസിറ്റീവ് ആണ്. വെടിനിര്‍ത്തല്‍ ചട്ടക്കൂട് നടപ്പാക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ച് ഉടന്‍ തന്നെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഗൗരവമായ സന്നദ്ധത ഹമാസ് വ്യക്തമാക്കി.
Sunday, July 6
Breaking:
- 53ാം ദിവസം കെണിയിലായി ആളെക്കൊല്ലി കടുവ; പ്രതിഷേധവുമായി സ്ഥലത്ത് വന്‍ ജനക്കൂട്ടം
- കുടുംബത്തിൻ്റെ ദുഃഖം തൻ്റേതുമാണ്; ഒടുവില്‍ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി മന്ത്രി വീണാ ജോര്‍ജ്
- തിരുവനന്തപുരത്ത് കേടായി കിടക്കുന്ന എഫ്.35 വിമാനം നന്നാക്കാൻ ബ്രിട്ടീഷ് സംഘം ഉടൻ എത്തും, ഒമാൻ വഴി യാത്ര തുടങ്ങി
- അമേരിക്കക്ക് നഷ്ടമായ സ്വാതന്ത്ര്യം തിരികെ നൽകും, പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
- ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി