Browsing: ceasefire

ഗാസയിലെ വെടി നിർത്തലിന്റെ ഭാഗമായി ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ഉണ്ടാക്കിയ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായിൽ 2000ലേറെ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഹമാസ്

കരാർ നിവലിൽ വന്ന് 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ പ്രതിരോധ സൈന്യം ഗാസയിൽ നിന്ന് തങ്ങളുടെ സൈനികരെ ഒരു നിശ്ചിത മേഖലയിലേക്ക് പിൻവലിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായി വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരും.

ഗാസയിലെ ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കാനായി ഈജിപ്തിലെ ശറമുശ്ശൈഖിൽ മധ്യസ്ഥരും ഹമാസും തമ്മിലുള്ള ആദ്യ റൗണ്ട് ചർച്ച അവസാനിച്ചു

ഗാസ നഗരത്തില്‍ കരയാക്രമണം വ്യാപിപ്പിക്കുന്നതിനു പകരം താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ എത്തണമെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിമാരും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് രഹസ്യമായി ആവശ്യപ്പെടുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു

ഗാസ വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് തടസ്സം സൃഷ്ടിക്കുന്നുവെന്ന യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ പ്രസ്താവനകൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടുകളുടെ ആവർത്തനം മാത്രമാണെന്നും ചർച്ചകളുടെ സ്തംഭനത്തിന്റെ യഥാർഥ കാരണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത്ത് അൽ-റിഷ്ഖ് ആരോപിച്ചു.

രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ശക്തമായി അഭ്യര്‍ഥിച്ചു.

ഖത്തറും ഈജിപ്തും മധ്യസ്ഥരായി മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ നിർദേശത്തിന് ഹമാസ് അംഗീകാരം നൽകിയിട്ടും ഇസ്രായിലിന്റെ ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഖത്തർ

ഗാസയിലെ പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായിലിന്റെ പ്രതികരണത്തിനായി ഇപ്പഴും കാത്തിരിക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി

ഹമാസ് വെടിനിർത്തൽ കരാറിന് സമ്മതിച്ചാലും ഇസ്രായേൽ സൈന്യം ഗാസ പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.